‘ഉമ്മമാരുടെ മനോധൈര്യം സമരങ്ങൾക്ക് വീര്യം കൂട്ടി’
Saturday, July 9, 2016 8:10 AM IST
ദുബായി: 1980 ജൂലൈ 30 റംസാൻ 17ലെ ഭാഷാ സമരത്തിൽ രക്‌തസാക്ഷികളായ മജീദ് റഹ്മാൻ കുഞ്ഞിപ്പയുടെ പുണ്യം ചെയ്ത മാതാപിതാക്കൾ സമൂഹത്തിൽ എക്കാലത്തും സ്മരിക്കപെടുമെന്നും രക്‌തസാക്ഷികളുടെ ഉമ്മമാരുടെ മനോധൈര്യം എന്നും സമരങ്ങൾക്ക് വീര്യം പകർന്നിട്ടുണ്ടെന്നും ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ അൻവർ നഹ. വിശുദ്ധ ഖുർആന്റെ ഭാഷക്ക് വേണ്ടി ലോക ചരിതത്തിൽ നടന്ന ഒരേ ഒരു പോരാട്ടത്തിന്റെ നിണമണിഞ്ഞ ഓർമകൾ ബാക്കിയാക്കി കടന്നുപോയ റഹ്മാന്റെ മാതാവ് ആയിഷ ഹജ്‌ജുമ്മയെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.

അൽ ബറാഹ കെഎംസിസി ആസ്‌ഥാനത്ത് നടന്ന മയ്യത്ത് നമസ്കാരത്തിലും അനുശോചന യോഗത്തിലും നിരവധിപേർ പങ്കെടുത്തു.

ദുബായി കെഎംസിസി മലപ്പുറം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് അബൂബക്കർ ബി.പി അങ്ങാടി അധ്യക്ഷത വഹിച്ചു. ദുബായി കെഎംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സംസ്‌ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ, ഇസ്മായിൽ ഏറാമല, മുഹമ്മദ് പട്ടാമ്പി, അബ്ദുൾഖാദർ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂർ, അഡ്വ. യസീദ്, ഇ.സാദിഖലി, അഷ്റഫ് തോട്ടോളി, ജനറൽ സെക്രട്ടറി പി.വി. നാസർ, സെക്രട്ടറി നിഹ്മത്തുള്ള മങ്കട എന്നിവർ പ്രസംഗിച്ചു. യഅഖൂബ് ഹുദവി പ്രാർഥന നിർവഹിച്ചു. ബീരാൻ ബാഖവി മയ്യിത്ത് നമസ്ക്കാരത്തിനു നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി വി.കെ. റഷീദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.