ശ്രീനാരായണ അന്തർദേശീയ കൺവൻഷൻ 2016 ഉദ്ഘാടനം ചെയ്തു
Friday, July 8, 2016 8:14 AM IST
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഗുരുദേവ പ്രസ്‌ഥാനങ്ങളുടെ കേന്ദ്ര സംഘടനയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻ നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഏഴ്, എട്ട്, ഒൻപത്, പത്ത് തീയതികളിൽ വിവിധ വിഷയങ്ങളെ അധികരിച്ചു നടത്തുന്ന സമ്മേളനങ്ങളുടെയും കലാസാംസ്കാരിക പരിപാടികളുടേയും ഉദ്ഘാടനം പ്രഫ. ജി.കെ. ശശിധരൻ നിർവഹിച്ചു.

യോഗത്തിൽ സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി സന്ദിപാനന്ദഗിരി, സ്വാമി ത്യാഗീശ്വരൻ, ഡോ. അനിരുദ്ധൻ, അനിയൻ തൈയിൽ, ദീപക് കൈതയ്ക്കാപ്പുറം തുടങ്ങിയവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ