അജ്മാനിലും ഷാർജയിലും വ്യാജ മൊബൈൽ മാർക്കറ്റ് കൊഴുക്കുന്നു
Friday, July 8, 2016 5:48 AM IST
ഷാർജ: വിലകുറഞ്ഞ വ്യാജ മൊബൈൽ ഫോണുകൾ വ്യാപകമായി വിൽക്കുന്ന മാർക്കറ്റ് കൊഴുക്കുന്നുവെന്നു റിപ്പോർട്ട്. നിരവധി പോലീസ് നടപടികൾക്കു ശേഷവും ഇത് നിർബാധം തുടരുകയാണ്. അന്യരാജ്യങ്ങളിൽ നിന്നു കുടിയേറിയവരാണു ഇത്തരം ഫോണുകൾ അധികവും വാങ്ങുന്നത്. വരുമാനം കുറഞ്ഞ തൊഴിലാളികളാണ് അധികവും ഇത്തരം ഫോണുകൾ ഉയോഗിക്കുന്നതെന്നും കണ്ടെത്തി. 25 ദിർഹം മുതൽ 50 ദിർഹം വരെയാണ് ഇവയുടെ വില. വ്യാജ ബ്ലാക്ക്ബെറി ഫോണുകൾ, ടാബ്ലറ്റുകൾ, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ എന്നിവയും ഈ വിലയിൽ ലഭ്യമാണ്.

ഇത്തരം വസ്തുക്കൾ പിടിച്ചെടുക്കാനായി ഈദിനു മുൻപ് ആരംഭിച്ച നിയമനടപടികൾ മുന്നോട്ടു കൊണ്്ടു പോകുമെന്നു അജ്മാൻ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. അടുത്ത കാലത്ത് നടത്തിയ റെയ്ഡുകളിൽ മൊബൈൽ ഫോണുകൾക്ക് പുറമേ വ്യാജ സിഡികൾ, കമ്പ്യൂട്ടറുകൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, കാർ ബാറ്ററികൾ എന്നിവയും കണ്്ടെടുത്തിരുന്നു.