നീനാ പനയ്ക്കലിനും മുരളി ജെ. നായർക്കും ഗീതാ രാജനും ഫൊക്കാനാ സാഹിത്യ അവാർഡ്
Friday, July 8, 2016 5:20 AM IST
ടൊറേന്റോ: കാനഡയിലെ ടൊറേന്റോയിൽ നടന്ന ഫൊക്കാനായുടെ പതിനേഴാമതു നാഷണൽ കൺവൻഷനോടനുബന്ധിച്ചു ഏർപ്പെടുത്തിയ സാഹിത്യ അവാർഡുകൾക്ക് വിവിധ വിഭാഗങ്ങളിൽ നീനാ പനയ്ക്കൽ, മുരളി ജെ. നായർ, ഗീതാ രാജൻ എന്നിവർ അർഹരായി.

നോവൽ വിഭാഗത്തിൽ നീനാ പനയ്ക്കലിന്റെ ‘കളേഴ്സ് ഒഫ് ലവ്’, കഥാവിഭാഗത്തിൽ മുരളി ജെ. നായരുടെ ‘ഹൺടിംഗ്ഡൻ താഴ്വരയിലെ സന്യാസിക്കിളികൾ’, കവിതാവിഭാഗത്തിൽ ഗീതാ രാജന്റെ ‘മഴയനക്കങ്ങൾ’ എന്നീ പുസ്തകങ്ങളാണ് അവാർഡിനർഹമായത്.

ഫൊക്കാന പ്രസിഡന്റ് ജോൺ പി. ജോണിൽനിന്നു നീനാ പനയ്ക്കലും മുരളി ജെ. നായരും അവാർഡുകൾ ഏറ്റുവാങ്ങി. ഗീതാ രാജനുവേണ്ടി കഥാകൃത്തും നോവലിസ്റ്റുമായ നിർമലയാണ് അവാർഡ് ഏറ്റുവാങ്ങിയത്.

ചടങ്ങിൽ അവാർഡ് കമ്മറ്റി ചെയർമാൻ ഡോ. പി.സി.നായർ, ഫൊക്കാന അസോസിയേറ്റ് ട്രഷറർ സണ്ണി ജോസഫ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം