ബഹറിൻ ലാൽ കെയേഴ്സ് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു
Friday, July 8, 2016 5:12 AM IST
മനാമ: ബഹറിൻ ലാൽ കെയേഴ്സ് തീപിടിച്ചു നശിച്ച മാൽക്കിയ ക്യാമ്പിലെ തൊഴിലാളികൾക്ക് ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.

മാൽക്കിയ ക്യാമ്പ് പ്രതിനിധി സലിം, പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഫൈസൽ എഫ്എം, ട്രഷറർ ഷൈജു, ജോ. സെക്രട്ടറിമാരായ മനോജ് മണികണ്ഠൻ, കിരീടം ഉണ്ണി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജി. അരുൺ, വിപിൻ, സതീഷ്, ആൽബിൻ, അരുൺ, നവീൻ എന്നിവർ സംബന്ധിച്ചു.