ഡാളസ് വെടിവയ്പ്: അഞ്ചു പോലീസുകാർ കൊല്ലപ്പെട്ടു
Friday, July 8, 2016 2:55 AM IST
ഡാളസ്: യുഎസിൽ കറുത്തവർഗക്കാരെ പോലീസ് വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ചു ഡാളസിൽ നടന്ന മാർച്ചിനിടെയുണ്ടായ വെടിവയ്പിൽ മരിച്ച പോലീസുകാരുടെ എണ്ണം അഞ്ചായി. വെടിവയ്പിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരു പോലീസുകാരൻകൂടി മരണത്തിനു കീഴടങ്ങിയതോടെയാണു മരണസംഖ്യ അഞ്ചായത്. അക്രമികളിൽ ഒരാൾ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. ഒരു സ്ത്രീയടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 8.45 നായിരുന്നു ഡാളസിൽ നടന്ന കറുത്തവർഗക്കാരുടെ മാർച്ചിൽ പോലീസിനു നേർക്കു വെടിവയ്പ് ഉണ്ടായത്. <യൃ><യൃ>മിനിസോട്ടയിലും ലൂസിയാനയിലും ഉണ്ടായ പോലീസ് വെടിവയ്പിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. വ്യാഴാഴ്ച രാത്രിയിൽ നടന്ന മാർച്ചിനിടെ ഒളിപ്പോരാളികളായ രണ്ടു പേർ പോലീസിനു നേരെ വെടിവയ്ക്കുകയായിരുന്നു. ഡൗൺടൗണിൽ പ്രാദേശിക സമയം രാത്രി 8.45 നായിരുന്നു വെടിവയ്പ് ഉണ്ടായത്. <യൃ><യൃ> ബുധനാഴ്ച പോലീസ് വെടിവയ്പിൽ കറുത്തവർഗക്കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവമാണ് പ്രതിഷേധത്തിനിടയാക്കിയത്. ആയിരക്കണക്കിന് ആളുകളാണു പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. മിനിസോട്ടയിലെ മിനിയപോലിസിലാണു ഫിലാൻഡോ കാസ്റ്റിലെന്ന യുവാവ് പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. സംഭവം കാസ്റ്റിലിന്റെ കാമുകി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് നിമിഷങ്ങൾക്കുള്ളിൽ വൈറലാകുകയും രാജ്യാന്തര തലത്തിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.<യൃ><യൃ>കാമുകനു നാലു വെടിയുണ്ടകളേറ്റെന്നും പോലീസ് കൊലപ്പെടുത്തിയെന്നും പറഞ്ഞു വിലപിക്കുന്ന റിനോൾഡിന്റെയും ഡ്രൈവിംഗ് സീറ്റിൽ വെടിയേറ്റ് കിടക്കുന്ന ഫിലാൻഡോയുടെ ദൃശ്യങ്ങളുമാണ് ഒമ്പതു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. നാലു വയസുകാരി മകളും കാറിനുള്ളിലുണ്ട്. <യൃ><യൃ>പിൻഭാഗത്ത് ലൈറ്റ് ഇല്ലാത്തതിനെത്തുടർന്നാണ് ഇവരുടെ കാർ പോലീസ് തടഞ്ഞത്. വെടിയേൽക്കുന്നതിനു മുമ്പ് തോക്ക് കൈവശം വയ്ക്കാൻ തനിക്കു ലൈസൻസ് ഉണ്ടെന്നു ഫിലാൻഡോ പോലീസിനോട് പറഞ്ഞതായും റിനോൾഡ് പറഞ്ഞു. നേരത്തെ ലൂസിയാനയിലും പോലീസ് വെടിവയ്പിൽ കറുത്തവർഗക്കാർ കൊല്ലപ്പെട്ടിരുന്നു.