ഫൊക്കാന ഹൃസ്വചിത്രമത്സരം: കുമ്മാട്ടി മികച്ച ചിത്രം, ദീപിക മികച്ച സംവിധായിക
Thursday, July 7, 2016 8:25 AM IST
ടൊറേന്റോ: ഫൊക്കാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഹൃസ്വചിത്ര മത്സരത്തിൽ രമേഷ്കുമാർ നിർമാണവും സംവിധാനവും നിർവഹിച്ച കുമ്മാട്ടി മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കൈരളി ടെലിവിഷന്റെ അമേരിക്കൻ ഫോക്കസിൽ സംപ്രേഷണം ചെയ്തു പ്രശംസ നേടിയ ചിത്രമാണ് കുമ്മാട്ടി.

ബിജു തയ്യിൽചിറ നിർമിച്ച് രാജു പ്രാലേൽ സംവിധാനം ചെയ്ത ലൈക് ആൻ ഏയ്ഞ്ചൽ എന്ന ചിത്രം രണ്ടാം സ്‌ഥാനം നേടി.

അരുൺ അലക്സ് നിർമിച്ച മനു എന്ന ചിത്രം ഒരുക്കിയ ദീപ ജേക്കബാണു മികച്ച സംവിധായിക.

ശബരീനാഥ് നായരുടെ നേതൃത്വത്തിലുള്ള ജൂറിയാണു വിജയികളെ തെരഞ്ഞെടുത്തത്.

<ആ>റിപ്പോർട്ട്: കെ.കെ. ജോൺസൻ