ഡാളസിൽ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഇടവക കൺവൻഷൻ
Thursday, July 7, 2016 8:19 AM IST
ഡാളസ്: ന്യൂയോർക്ക്, ഫിലഡൽഫിയ, ന്യൂജേഴ്സി, ഹൂസ്റ്റൺ എന്നിവിടങ്ങളിൽ നടന്ന സമാധാനസന്ദേശ ശുശ്രൂഷകൾക്കുശേഷം പ്രശസ്ത കുടുംബപ്രേഷിതനും വചനപ്രഘോഷകനും ഫാമിലി കൗൺസിലറും വേൾഡ് പീസ് മിഷൻ ചെയർമാനുമായ സണ്ണി സ്റ്റീഫൻ ഡാളസിലെ സെഹിയോൻ മാർത്തോമ ദേവാലയത്തിൽ ജൂലൈ 8, 9, 10 തീയതികളിൽ നടക്കുന്ന ഇടവക കൺവൻഷനു നേതൃത്വം നൽകുന്നു.

സണ്ണി സ്റ്റീഫൻ നൽകുന്ന തിരുവചനപ്രബോധനങ്ങളും 36 വർഷത്തെ കൗൺസിലിംഗ് അനുഭവങ്ങളിലൂടെ നൽകുന്ന പ്രായോഗിക ജീവിത പാഠങ്ങളും ആത്മാവിൽ നിറഞ്ഞുതുളുമ്പുന്ന പ്രാഥനാശുശ്രൂഷകളും ജീവിതത്തിനു പുതിയൊരുപ്രകാശവും പ്രത്യാശയും നൽകുന്നതാണെന്നു കൺവൻഷനിലേക്ക് എല്ലാ ഇടവകാംഗങ്ങളെയും സ്വാഗതം ചെയ്ത് ഇടവക വികാരി ഫാ. അലക്സ് ചാക്കോ പറഞ്ഞു.

വിവരങ്ങൾക്ക്: ഫാ. അലക്സ് ചാക്കോ: 972 423 4801, 469 274 268, പാഴ്സനേജ്: 972 423 48863, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ണ.ജ.ങ : 516 787 9801, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ലാമശഹ: ംീൃഹറുലമരലാശശൈീിരീൗിരശഹ*ഴാമശഹ.രീാ

<ആ>റിപ്പോർട്ട്: കെ.ജെ.ജോൺ