ഇന്ത്യാഡേ പരേഡ് ഓഗസ്റ്റ് 13നു ക്യൂൻസിൽ
Thursday, July 7, 2016 4:56 AM IST
ന്യൂയോർക്ക്: ക്യൂൻസിെല ബൽേറാസ് ഏരിയ കേന്ദ്രീകരിച്ച് നടത്തുന്ന ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 13–നു (ശനിയാഴ്ച) രാവിലെ പതിനൊന്നിനു നടത്തപ്പെടുന്നതാണ്. ഇതിന്റെ ഒരുക്കങ്ങൾ സംബന്ധിച്ചുള്ള തീരുമാനങ്ങൾക്കായി വിളിച്ചുകൂട്ടിയ യോഗം സന്തൂർ ഇന്ത്യൻ റസ്റ്ററന്റിൽ വച്ചു നടത്തി.

എല്ലാ മലയാളി സംഘടനകളും ഇതിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നുള്ള ആഹ്വാനത്തോടുകൂടി യോഗം അവസാനിച്ചു. ഇതോടനുബന്ധിച്ച് നടത്തുന്ന പൊതുയോഗം പടവൻ– പ്രെല്ലർ ഫീൽഡിൽ വച്ചു നടത്തുന്നതാണ്. ഹിൽസൈഡ് അവന്യൂ 235 സ്ട്രീറ്റിൽ വച്ച് നടത്തപ്പെടുന്ന വമ്പിച്ച പരേഡിൽ ബാന്റ്, ഫ്ളോട്ട്, നൃത്തനൃത്യങ്ങൾ എന്നിവയും ബോളിവുഡ് താരങ്ങളും പങ്കെടുക്കുന്നതായിരിക്കും.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം