അമേരിക്കയിലെ പ്രഥമ മലയാളം ഫിലിം അവാർഡ് നൈറ്റ് ജൂലൈ 23ന്
Thursday, July 7, 2016 4:55 AM IST
ഷിക്കാഗോ: അമേരിക്കൻ മലയാളി സമൂഹത്തിൽ ചരിത്രം കുറിച്ചുകൊണ്ട് ആദ്യമായി മലയാള സിനിമാ ലോകത്തിലെ മിന്നും താരങ്ങൾ കെവി ടിവി യുടെ പ്രഥമ അവാർഡ് നൈറ്റിനായി എത്തുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക കലാപ്രകടനങ്ങളും ആസ്വാദ്യമായ സായാഹ്നവും വാഗ്ദാനം ചെയ്തുകൊണ്ട്, ഒരു സ്റ്റേജ്‌ജ് ഷോയുടെയും അവാർഡ് വിരുന്നിന്റെയും സമന്വയമായി പുതുമകളോടെയാണ് ഷിക്കാഗോയിലേക്ക് ഈ പരിപാടി എത്തുന്നത്. മിഡ്വെസ്റ് റീജിയണിലെ പ്രമുഖ ഓയിൽ കമ്പനിയായ ഗ്യാസ് ഡിപ്പോയും, ആരോഗ്യ പരിപാലനരംഗത്തിൽ നൂതനമായ പദ്ധതികളോടെ കേരളത്തിൽ വളർന്നുവരുന്ന ആരോഗ്യ ശൃഖലയായ ഡി എസ് ഹെൽത്ത്കെയറും മുഖ്യ പ്രായോജകരായി എത്തുന്ന ഈ അവാർഡ് നൈറ്റിന് കെ വി ടിവിയോടൊപ്പം ചുക്കാൻ പിടിക്കുന്നത് ഡോ. ഫ്രീമു വർഗീസും ഹൗളി പോട്ടൂരും ചേർന്നാണ്.

അവാർഡ് നൈറ്റിൽ പങ്കെടുക്കുവാൻ മലയാള സിനിമാ ലോകത്തെ നിരവധി മുൻ നിര താരങ്ങൾ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. അതോടൊപ്പം അവാർഡ് നിശയുടെ ഹൃദ്യമായ അവതരണത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നാട്ടിലും ഷിക്കാഗോയിലും പൂർത്തിയായി വരുന്നു. ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയിറ്റ് വേ തിയേറ്ററിൽ വച്ചു നടത്തപെടുന്ന പരിപാടിയുടെ ടിക്കറ്റുകൾക്ക് ഇതിനകം തന്നെ വൻ സ്വീകാര്യതായാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഷിക്കാഗോ നോർത്ത് സബർബുകളിലെ പ്രമുഖ ഇന്ത്യൻ സ്റ്റോറുകളായ പി ആൻഡ് പി, കൈരളി ഫുഡ്സ്, മലബാർ കേറ്ററിംഗ്, മഹാരാജ ഫുഡ്സ് എന്നിവടങ്ങളിലും ഓൺലൈനിലും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ംംം.സലൃമഹമ്ീശരല.ശി, ംംം.സിമിമ്യമ്ീശരല.രീാ, ംംം.സീേമ്യേമാ്ീശരല.രീാ) ടിക്കറ്റുകൾ ലഭ്യമാണ്. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സാജു കണ്ണമ്പള്ളി (847 791 1824), അനിൽ മറ്റത്തികുന്നേൽ (773 280 3632).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം