വേൾഡ് മലയാളി കൗൺസിൽ യൂണിഫൈഡ് അമേരിക്ക റീജനു നവനേതൃത്വം
Thursday, July 7, 2016 4:55 AM IST
ഫിലഡാൽഫിയ: വേൾഡ് മലയാളി കൗൺസിലിന്റെ ആറു റീജണുകളിൽ ഒന്നാമത്തെ റീജണായ അമേരിക്ക റീജന്റെ 2016– 18 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫിലാഡൽഫിയ പ്രോവിൻസ് ആതിഥേയത്വമരുളി വെൽഷ് റോഡിലുള്ള സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ വർണ്ണാഭമായ ബയനിയൽ കോൺഫറൻസിലാണു തെരഞ്ഞെടുപ്പ് നടന്നത്. നാഷണൽ ഇലക്ഷൻ കമ്മീഷണർ ജോൺ തോമസ് (സോമൻ) ഇലക്ഷൻ പ്രക്രിയയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ ജെ. അലക്സാണ്ടർ ഐ.എ.എസ്, ഗ്ലോബൽ പ്രസിഡന്റ് ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ, മുൻ റീജൻ പ്രസിഡന്റ് ജോൺ ഷെറി, മുൻ പ്രോവിൻസ് ചെയർമാൻമാർ, സെക്രട്ടറിമാർ, ട്രഷറർമാർ എന്നിവരും പങ്കെടുത്തു. ബയനിയൽ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഡബ്ല്യുഎംസി അംഗങ്ങൾ നിരീക്ഷകരായി.

ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് ജെ. പനയ്ക്കൽ ഡബ്ല്യു.എം.സി അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ്, വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എയ്റോ പാക്സ് ട്രാവൽസ് ഇൻക് പ്രസിഡന്റും, സിഎംഡിയുമായ പനയ്ക്കൽ ഇസ്രായേൽ ടൂറിസം അമേരിക്കയിലേക്ക് നിയോഗിച്ചിട്ടുള്ള ഗുഡ്വിൽ അംബാസിഡർ കൂടിയാണ്. സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഫൗണ്ടിംഗ് മിഷൻ കൗൺസിൽ (ഫിലാഡൽഫിയ) മുൻ ഭാരവാഹിയും ആയിരുന്നു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഡാളസിൽ നിന്നുമുള്ളപി.സി. മാത്യു ആണ്. ഡബ്ല്യുഎംസി നോർത്ത് ടെക്സാസ് പ്രോവിൻസ് പ്രസിഡന്റ്, ഡബ്ല്യുഎംസി അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് ഫോർ ഓർഗനൈസിംഗ് എന്നീ നിലകളിൽ പ്രവർത്തിച്ച് പാടവം തെളിയിച്ചിട്ടുണ്ട്. മുൻ കേരളാ യുണീവേഴ്സിറ്റി യൂണിയൻ കൗൺസിലർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ മാത്യു ഇർവിംഗ് ഇമറാൾഡ് വാലി എച്ച്ഒഎ പ്രസിഡന്റുകൂടിയാണ്.

മറ്റ് ഭാരവാഹികളും സ്‌ഥാനവും ചുവടെ:
ജനറൽ സെക്രട്ടറി– കുര്യൻ സഖറിയ (ഒക്കലഹോമ)
ട്രഷറർ– ഫിലിപ്പ് മാരേട്ട് (ന്യൂജേഴ്സി)
വൈസ് ചെയർമാൻ– വർഗീസ് കയ്യാലയ്ക്കകം (ഡാളസ്)
വൈസ് ചെയർപേഴ്സൺ– ത്രേസ്യാമ്മ നാടാവള്ളിൽ (ന്യൂയോർക്ക്)
വൈസ് പ്രസിഡന്റ്– ചാക്കോ കോയിക്കലേത്ത് (ന്യൂയോർക്ക്)
അസോസിയേറ്റ് സെക്രട്ടറി– പിന്റോ ചാക്കോ കണ്ണമ്പള്ളി (ന്യൂജേഴ്സി)
വിമൻസ് ഫോറം പ്രസിഡന്റ്– ആലീസ് ആറ്റുപുറം (ഫിലാഡൽഫിയ)
യൂത്ത് ഫോറം പ്രസിഡന്റ്– സുധീർ നമ്പ്യാർ (ന്യൂജേഴ്സി)
ചാരിറ്റി ഫോറം പ്രസിഡന്റ്– ഡോ. രുഗ്മിണി പദ്മകുമാർ (ന്യൂജേഴ്സി)
ഹെൽത്ത് കെയർ ഫോറം പ്രസിഡന്റ്– ഡോ. എലിസബത്ത് മാമ്മൻ (ന്യൂജേഴ്സി)
പബ്ലിക് റിലേഷൻസ് ഫോറം പ്രസിഡന്റ്– ജിനേഷ് തമ്പി (ന്യൂജേഴ്സി).

ഓർഗനൈസിംഗ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഫോർ ഇൻഫർമേഷൻ ടെക്നോളജി എന്നീ സ്‌ഥാനങ്ങളിലേക്ക് തുടർന്നു നടക്കുന്ന ഇ.സി മീറ്റിംഗിൽ നാമനിർദേശം ചെയ്യപ്പെട്ടവരെ അംഗീകരിക്കും.

ന്യൂജേഴ്സി പ്രോവിൻസും, ഫിലഡൽഫിയ പ്രോവിൻസും, മറ്റു പ്രോവിൻസുകളും കാഴ്ചവെച്ച മനോഹരമായ കലാപരിപാടികളും, അർത്ഥവത്തും അറിവ് പകരുന്നതുമായ ഫോറിൻ ടാക്സ് സംബന്ധമായ ക്ലാസുകളും, യൂത്ത് സമ്മേളനവും, പുതിയ കേരളാ ഗവൺമെന്റിൽ പ്രവാസികളുടെ പ്രതീക്ഷകളെപ്പറ്റിയുള്ള ചർച്ചകളും ബയനിയൽ കോൺഫറൻസിനു നിറച്ചാർത്ത് പകർന്നതായി റീജിയൻ ചെയർമാൻ ജോർജ് പനയ്ക്കലും, പ്രസിഡന്റ് പി.സി. മാത്യുവും പറഞ്ഞു.

ജനറൽ കൺവീനർ സാബു ജോസഫ് സിപിഎ, കോ– കൺവീനേഴ്സായ തങ്കമണി അരവിന്ദൻ, ഷോളി കുമ്പിളുവേലി, സെക്രട്ടറി പിന്റോ ചാക്കോ, രുഗ്മിണി പദ്മകുമാർ, ഫിലാഡൽഫിയ പ്രോവിൻസ് ഭാരവാഹികളായ മേരി ജോസഫ്, രാജു പടയാട്ടിൽ, സ്വപ്ന സജി തുടങ്ങിയവരുടെ അകമഴിഞ്ഞ പ്രർത്തനങ്ങളെ പുതിയ നേതൃത്വം അഭിനന്ദിച്ചു.

റവ.ഫാ. ജോണിക്കുട്ടി പുതുേൾരിൽ വേൾഡ് മലയാളി കൗൺസിലിന്റെ പ്രസക്‌തിയെപ്പറ്റി പ്രസംഗിക്കുകയും, പുതിയ നേതൃത്വത്തിന് ആശംസകൾ നേരുകയും ചെയ്തു. ഡോ. ശ്രീധർ കാവിലിന്റെ ഓർമകൾക്കു മുന്നിൽ നവനേതൃത്വം ആദരാഞ്ജലികൾ അർപ്പിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം