എം.കെ. ജോസഫ് മുണ്ടിയാനിക്കൽ നിര്യാതനായി
Thursday, July 7, 2016 4:53 AM IST
കുമ്മണ്ണൂർ: റിട്ട. എസ്ബിടി മാനേജർ മുണ്ടിയാനിക്കൽ എം.കെ. ജോസഫ് (പാപ്പച്ചൻ –100) നിര്യാതനായി. സംസ്കാരശുശ്രൂഷ ജൂലൈ ഒമ്പതിനു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30–നു വീട്ടിൽ ആരംഭിച്ച്, തുടർന്നു സംസ്കാരം ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു വസതിയിൽ കൊണ്ടുവരുന്നതാണ്.

ഭാര്യ: റോസമ്മ ജോസഫ് നരിയങ്ങാനം നടുവിലേക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് ജോസഫ് (ജേക്കബ് മിൽസ്, കടപ്ലാമറ്റം, ചേർപ്പുങ്കൽ), ജോർജ് ജോസഫ് (റിട്ട. എസ്.ബി.ടി മാനേജർ), ജോസ് മുണ്ടായനി (റിട്ട. സെയിൽ ടാക്സ് അസി. കമ്മീഷണർ), ഡോ. എം.ജെ. തോമസ് (പൾമണോളജിസ്റ്റ്, കാരുണ്യ മെഡിക്കൽ സെന്റർ, ഇടപ്പള്ളി), ഏബ്രഹാം ജോസഫ് (എൻജിനീയർ, യുഎസ്എ), ഗ്രേസമ്മ മാത്യു (ടീച്ചർ, യുഎസ്എ), റോസലിൻ ലോയ്റ്റ്.

മരുമക്കൾ: സീലിയ ജേക്കബ് (കീപ്പുറത്ത്, കടപ്ലാമറ്റം), ബേബി റോസ് മാത്യു (വാണിയപ്പുരയ്ക്കൽ രാമപുരം, റിട്ട. സൂപ്രണ്ട്, പാലാ മുനിസിപ്പാലിറ്റി), മറിയാമ്മ കുര്യൻ (നടുവിലേതയ്യിൽ പട്ടിത്താനം, റിട്ട. ഹൈസ്കൂൾ ടീച്ചർ, കോതനല്ലൂർ), ഡോ. നീന ജോസഫ് (കണ്ടത്തിൽ എറണാകുളം, ഗൈനക്കോളജിസ്റ്റ്, ലൂർദ് ഹോസ്പിറ്റൽ എറണാകുളം), മിനി ഏബ്രഹാം (പാമ്പാക്കുട വെള്ളരിക്കുണ്ട്, ടാക്സ് കൺസൾട്ടന്റ്, യു.എസ്.എ), ഡോ. മാത്യു നങ്ങച്ചിവീട്ടിൽ (യുഎസ്എ), ലോയിറ്റ് ജോസഫ് പുതിയിടം, പ്രവിത്താനം (റിട്ട. ഡപ്യൂട്ടി കമാൻഡന്റ്).

സഹോദരങ്ങൾ: ഏബ്രഹാം കുര്യൻ, സിസ്റ്റർ സ്കോളാസ്റ്റിക്ക സി.ജെ, സിസ്റ്റർ ആഗ്നെല്ല സി.ജെ (രണ്ടുപേരും നേപ്പാൾ), പരേതരായ ഏലിക്കുട്ടി, കുര്യാക്കോസ്, അന്നമ്മ, മറിയക്കുട്ടി. കൂടുതൽ വിവരങ്ങൾക്ക്: 94476 62209 (കേരളം).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം