ദുബായിയിൽ തീപിടുത്തം
Tuesday, July 5, 2016 6:21 AM IST
ദുബായ്: ദുബായ് ഫെസ്റ്റിവൽ സിറ്റിയുടെ എതിർവശത്തുള്ള ഉം അൽ റമൂൽ പ്രദേശത്ത് ചൊവ്വാഴ്ച രാവിലെ തീപിടുത്തമുണ്്ടായി. 15 കടകളും രണ്്ട് കാറുകളും നാല് കെട്ടിടങ്ങളും കത്തിനശിച്ചു. ആളപമായമില്ല.

പുലർച്ചെ ഉണ്ടായ അഗ്നിബാധ 8.45 ഓടെയാണ് നിയന്ത്രണവിധേയമായെന്നു സിവിൽ ഡിഫൻസ് വക്‌താവ് പറഞ്ഞു. അൽ റഷ്ദിയ, അൽ ഖുസായ്സ്, അൽ ഖുവോസ്, പോർട്ട് സയീദ്, അൽ കരാമ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങളാണ് തീയണച്ചത്.