വിദേശത്തു പോകുമ്പോൾ പരമ്പരാഗത വസ്ത്രങ്ങൾ വേണ്്ടെന്നു പൗരന്മാരോട് യുഎഇ
Tuesday, July 5, 2016 6:20 AM IST
ദുബായ്: വിദേശത്തു പോകുമ്പോൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി യുഎഇ. പൗരന്മാരുടെ സുരക്ഷയെ മുൻനിർത്തിയാണു നിർദേശമെന്നു വിദേശകാര്യമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. യൂറോപ്പിന്റെ പല ഭാഗത്തും വനിതകൾ മുഖം മറയ്ക്കുന്നതിൽ നിന്നു വിട്ടു നില്ക്കണമെന്നും മന്ത്രാലയം ഇറക്കിയ മറ്റൊരു ഉത്തരവിൽ പറയുന്നു.

അമേരിക്കയിലെ ഒഹായോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്്ടെന്ന സംശയത്തിന്റെ പേരിൽ അഹമ്മദ് അൽ മെൻഹലി എന്നയാളെ പോലീസ് തോക്കുചൂണ്്ടി തടഞ്ഞുവച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. അമേരിക്കൻ ഉദ്യോഗസ്‌ഥർ പിന്നീട് സംഭവത്തിൽ മാപ്പു പറഞ്ഞിരുന്നു.