ജീവകാരുണ്യ സന്ദേശവുമായി റെനർവി ഫൗണ്ടേഷൻ ഫോർ ഹോപ്പ്
Tuesday, July 5, 2016 6:11 AM IST
റെനർവി ഫൗണ്ടേഷൻ ഫോർ ഹോപ്പിന്റെ കീഴിലുള്ള ഫൗണ്ടേഷൻ ഫോർ ഹോപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കന്യാസ്ത്രീകളുടെ മേൽനോട്ടത്തിൽ നടത്തുന്ന അഭയഭവനത്തിനുള്ള ആദ്യസംഭാവന പ്രമേലാ നൈനാൻ സംഭാവന ചെയ്തു.

റെനർവി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സെക്രട്ടറി ഷാരൺ ബെൻഡേർലി സംഭാവന സ്വീകരിച്ചു. അശരണരായവരെ സഹായിക്കുന്നതിന് ഫണ്ട് സമാഹരിക്കുന്നതിനായി രൂപീകരിച്ച, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ റെനർവി ഫൗണ്ടേഷൻ, നവംബർ 13നു ഒരു ബ്ലാക് ടൈ ഡിന്നർ ഗാല നടത്തുന്നു.ചാരിറ്റി ആവശ്യങ്ങൾക്കു ഫണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം. ഫൗണ്ടേഷൻ സ്‌ഥാപകനും പ്രസിഡന്റുമായ ഡോ. ഫിലിപ്പ് ജോർജ്, അശരണരായവരെ

സഹായിക്കുന്നതിൽ താത്പര്യമുള്ള വ്യക്‌തിയാണ്. തങ്ങളുടെ ഈ സംരംഭത്തിൽ പങ്കുചേരാൻ എല്ലാ അഭ്യുദയകാംക്ഷികളെയും ഫൗണ്ടേഷൻ സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ