ട്രിനിറ്റി മാർത്തോമ ഇടവക മിഷൻ കൺവൻഷൻ ജൂലൈ ഏഴു മുതൽ
Tuesday, July 5, 2016 6:10 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ഇടവക മിഷന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ഇടവകമിഷൻ കൺവൻഷൻ ജൂലൈ ഏഴു മുതൽ 10 വരെ (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു.

ട്രിനിറ്റി മാർത്തോമ ദേവാലയത്തിൽ നടക്കുന്ന കൺവൻഷൻ യോഗങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ഏഴിനും ശനിയാഴ്ച വൈകുന്നേരം 6.30നും ആരംഭിക്കും. ഞായർ രാവിലെ എട്ടിനു നടത്തുന്ന വിശുദ്ധ കുർബാന മധ്യേ സമാപന പ്രസംഗവും ഉണ്ടായിരിക്കും. കൺവൻഷനായി പ്രത്യേകം രൂപീകരിച്ച ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടി യോഗങ്ങൾ ആരംഭിക്കും.

പ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും ഗായകനും കീബോർഡിസ്റ്റുമായ ബേബിക്കുട്ടി പുല്ലാട് വചനപ്രഘോഷണം നടത്തും. മാർത്തോമ സഭയിലെ സുവിശേഷകനും കൺവൻഷൻ പ്രാസംഗികനുമായ ഇദ്ദേഹം മാർത്തോമ സുവിശേഷ പ്രസംഗസംഘം സന്നദ്ധ സുവിശേഷക സംഘം എന്നീ സംഘടനകളിൽ സജീവമാണ്. ഡോ. മാത്യൂസ് മാർ അത്തനേഷ്യസ് ഗോസ്പൽ ടീം മെംബറുമാണ്.

ഉണർവു പ്രാസംഗികനായ ബേബിക്കുട്ടി പുല്ലാടിന്റെ പ്രസംഗങ്ങൾ ശ്രവിച്ച് അനുഗ്രഹം പ്രാപിക്കാൻ ഏവേരയും സ്വാഗതം ചെയ്യുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: റവ. മാത്യൂസ് ഫിലിപ്പ് (വികാരി) 832 898 8699, ടി.എ. മാത്യൂ (ഇടവക മിഷൻ സെക്രട്ടറി) 713 436 2207.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി