ഡാളസ് മലയാളികൾ ഒന്നിച്ചു, അയ്യായിരം കുട്ടികൾ ദൈവസ്നേഹമറിഞ്ഞു
Tuesday, July 5, 2016 6:08 AM IST
ഡാളസ്: ഡാളസ് മലയാളികളുടെ ക്രൈസ്തവ സംഘടനയായ വൈഎംഇഎഫിന്റെ ‘ഭാരതം അറിയട്ടെ ദൈവസ്നേഹം’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ സംസ്‌ഥാനങ്ങളിലായി 64 വിബിഎസുകൾ നടന്നു.

ബിഹാർ, ഒഡീഷ, രാജസ്‌ഥാൻ, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്‌ഥാനങ്ങളിലെ വിവിധ ഗ്രാമങ്ങളിലാണു വിബിഎസുകൾ സംഘടിപ്പിച്ചത്.

അതത് സ്‌ഥലങ്ങളിലെ പ്രേക്ഷിതപ്രവർത്തകർ പരിപാടികൾക്കു നേതൃത്വം നൽകി. ഏകദേശം അയ്യായിരത്തോളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ദൈവസ്നേഹത്തിന്റെ ഗാനങ്ങൾ പാടിയും കഥകൾ ശ്രവിച്ചും വേനലവധിക്കാലം നന്മയുടെ ആഘോഷമാക്കി.