വേനൽകാല മലയാള ഭാഷ പഠന കളരി ‘എന്റെ മലയാളം 2016’ ജൂലൈ ഒന്നിനു സംഘടിപ്പിച്ചു
Tuesday, July 5, 2016 6:07 AM IST
മനാമ: കുട്ടികളിൽ ഭാഷ സ്നേഹവും ഭാഷ ജ്‌ഞാനവും വളർത്തുക എന്ന ലക്ഷ്യത്തോടു കുടി ബഹറിൻ മാർത്തോമ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന വേനൽകാല മലയാള ഭാഷ പഠന കളരി ‘എന്റെ മലയാളം 2016’ ജൂലൈ ഒന്നിനു മാർത്തോമ കോംപ്ലക്സ്, സനദ് ഇൽ നടന്നു.

ബഹറിൻ മാർത്തോമാ യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. റെജി പി. ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഉഠ ഇഞഋഅഠകഢഋ ഒഋഅഉ ഉം കാർട്ടൂണിസ്റ്റും പ്രമുഖ ജേർണലിസ്റ്റുമായ വി.ആർ. സത്യദേവ് മുഖ്യാതിഥി ആയിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയസാമ്പത്തിക പ്രതിസന്ധികൾ പ്രവാസ ജീവിതത്തിനു കരിനിഴൽ വീഴ്ത്തുമ്പോൾ മാതൃ ഭാഷ ജ്‌ഞാനം ഒരുകരുതൽ ധനമായി കാത്തു പരിപാലിക്കണമെന്നു ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഭാഷ പഠനത്തിനു കുട്ടികൾ കാണിക്കുന്ന ഉത്സാഹത്തെ പ്രകീർത്തിച്ച അദ്ദേഹം ഭാഷ തെറ്റു കൂടാതെ പഠിപ്പിക്കുവാൻ അധ്യാപകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർപ്പിച്ചു.

മലയാള ഭാഷ പഠന കളരികൺവീനർ ഡെൻസി അനോജ്, സെക്രട്ടറി ബിബിൻ ബാബു, ഇടവക വൈസ് പ്രസിഡന്റ് ടി.ടി. ജോൺ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധയിനം കലാപരിപാടികളും നടന്നു.

എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും 10.30 മുതൽ 12.30 വരെ നടക്കുന്ന മലയാളം ഭാഷ പഠനകളരിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൺവീനർ ടെൻസി അനോജ് (33005310), സെക്രട്ടറി ബിബിൻ ബാബു (34019657) എന്നിവരെ ബന്ധപ്പെടുക.