കെസിഎസ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്: ടീം നോ മേഴ്സി ചാമ്പ്യന്മാർ
Tuesday, July 5, 2016 5:12 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി സ്പോർട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ടീം നോ മേഴ്സി ചാമ്പ്യന്മാരായി. മിഡിൽ സ്കൂൾ വിഭാഗത്തിൽ അടിപൊളി ചേട്ടായീസ് ടീം ജേതാക്കളായി.

ഫെൽഡ്മെൻ റിക്രിയേഷൻ സെന്ററിൽ നടത്തപ്പെട്ട മത്സരങ്ങൾ സ്പോർട്സ് ഫോറം ചെയർമാൻ ഷിജു ചെറിയത്തിൽ, കെസിവൈഎൽ പ്രസിഡന്റ് ഷോൺ മുല്ലപ്പള്ളിക്കു ഗെയിംബോൾ നൽകി ഉദ്ഘാടനം ചെയ്തു. ജീനോ കോതാലടിയിൽ, സണ്ണി ഇടിയാലിൽ, ജോർജ് തോട്ടപ്പുറം എന്നിവർ വിവിധ വിഭാഗങ്ങളിലെ ട്രോഫികൾ സമ്മാനിച്ചു. കെവിൻ തൊട്ടിച്ചിറ, ജോസ് മണക്കാട്ട്, സിബി കദളിമറ്റം എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.

<യ> റിപ്പോർട്ട്: ജീനോ കോതാലടിയിൽ