മാതിരംപുഴ ഗ്രേയ്സ് അബ്രഹാം നിര്യാതയായി
Tuesday, July 5, 2016 5:11 AM IST
കണക്ടിക്കട്ട്: ഹാർട്ട്ഫോർഡ് സെന്റ് തോമസ് സീറോ മലബാർ ഇടവകാംഗവും മാതിരംപുഴ ജോസഫ് അബ്രഹാമിന്റെ ഭാര്യയുമായ ഗ്രേയ്സ് അബ്രഹാം മാതിരംപുഴ (53) നിര്യാതയായി. ഷിക്കാഗോ സീറോ മലബാർ രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പറായി പ്രവർത്തിച്ചുകൊണ്ടിരുന്ന പരേത ഹാർട്ട്ഫോർഡ് സീറോ മലബാർ മിഷനിൽ പാരീഷ് കൗൺസിൽ അംഗവും സൺഡേ സ്കൂൾ അധ്യാപികയുമായിരുന്നു.

എറണാകുളം ആമ്പല്ലൂർ പുത്തൻപുരയ്ക്കൽ പരേതനായ പി.ടി. വർഗീസിന്റേയും ഏലമ്മ വർഗീസിന്റേയും മകളാണ്. ക്രിസ്റ്റീന, അമാൻഡ, റെയ്ച്ചൽ, ക്രിസ്റ്റഫർ എന്നിവർ മക്കളാണ്.

സഹോദരങ്ങൾ: മേരിക്കുട്ടി ജേക്കബ്, ആനി ജോസഫ്, തോമസ് വർഗീസ്, അമ്മിണി ചെറിയാൻ, ലിസമ്മ ജോസഫ്, ജോമോൻ പുത്തൻപുരയ്ക്കൽ, സുജയ് വർഗീസ്.

സംസ്കാര ശുശ്രൂഷകൾ ന്യൂയിംഗ്ടൺ സെന്റ് മേരീസ് ദേവാലയത്തിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (626 ണശഹഹമൃറ അ്ല, ചലംശിഴേീി, ഇഠ 06111) ജൂലൈ ആറാംതീയതി ബുധനാഴ്ച രാവിലെ 11.30–നു ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.

ജൂലൈ അഞ്ചാംതീയതി വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടുവരെ ന്യൂയിംഗ്ടൺ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (20 ആീിമശൃ അ്ല, ചലംശിഴേീി) പൊതുദർശനമുണ്ടായിരിക്കും.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം