മദീനയിൽ ചാവേറാക്രമണം: നാലു പേർ കൊല്ലപ്പെട്ടു
Tuesday, July 5, 2016 1:26 AM IST
മദീന: സൗദിയിലെ ഖത്തീഫിലും മദീനയിലുമുണ്ടായ ചാവേറാക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മദീനയിലെ മസ്ജിദുന്നബവിക്ക് സമീപത്തും ഖത്തീഫിലെ ശിയാ പള്ളിക്കു സമീപത്തുമാണ് ചാവേറാക്രമണം ഉണ്ടായത്. രാവിലെ അമേരിക്കൻ കോൺസുലേറ്റിനു മുന്നിലും സ്ഫോടനം നടന്നിരുന്നു. സ്ഫോടനം നടന്ന പ്രദേശം പോലീസിന്റെ പൂർണ നിയന്ത്രണത്തിലാണ്.

രാജ്യത്ത് ഒരു ദിവസം തന്നെ ഉണ്ടാകുന്ന രണ്ടാമത്തെ ചാവേർ ആക്രമണമാണിത്. ആക്രമണമുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടർന്നു പള്ളിയിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്‌ഥർ ജാഗ്രത പുലർത്തിയതാണ് ആക്രമണത്തിന്റെ വ്യാപ്തി കുറച്ചതെന്നാണ് റിപ്പോർട്ടുകൾ. പള്ളിക്കു സമീപത്തുവച്ച് ഇവരെ തടഞ്ഞതോടെ ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തെ തുടർന്നു രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ