‘വിടവാങ്ങുന്ന റംസാൻ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ പ്രചോദനമാകണം’
Monday, July 4, 2016 7:23 AM IST
കുവൈത്ത് : പ്രതീക്ഷ നൽകുന്ന പുണ്യവചനങ്ങളുടെ സമാഹരണമായ വിശുദ്ധ ഖുർആൻ ലോകർക്കുള്ള വേദഗ്രന്ഥമാണെന്നു യുവ പ്രാസംഗികൻ ഷമീമുള്ള സലഫി. കെകെഎംഎ ഹസാവിയ ബ്രാഞ്ച് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദയാലുവായ രക്ഷിതാവ് ഏതൊരു കാര്യവും മാപ്പാക്കാനും പൊറുത്തുതരാനും കാത്തിരിക്കുകയാണ്. പാപിയെയും പരിശുദ്ധനെയും ഒരുപോലെ ഉൾകൊള്ളുന്ന കരുനാനിധിയായ ഏക ദൈവത്തിന്റെ അടുക്കലേക്ക് അടുക്കാനും തിന്മകളെ വെടിഞ്ഞ് പരിശുദ്ധ ജീവിതം കെട്ടിപ്പടുക്കാനും ഈ വിടവാങ്ങുന്ന റംസാൻ പ്രചോദനമാകട്ടെയെന്ന് സലഫി വിശദീകരിച്ചു.

സംഗമം വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ കലാം മൗലവി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, എ.പി. അബ്ദുസലാം, സത്താർ കുന്നിൽ, ബ്രാഞ്ച് ജനറൽ സെക്രട്ടറി സിദ്ദീഖ് ചെർപ്പുളശേരി എന്നിവർ സംസാരിച്ചു. വിവിധ ബ്രാഞ്ച് പ്രതിനിധികളായ അബ്ദുൽ ഗഫൂർ (എഫ്ബിഎസ്), ബഷീർ മാങ്കടവ് (ഫർവാനിയ), കോയ (സബഹാൻ), കെ.സി. കരീം (സിറ്റി) എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ



സാൽമിയ പള്ളിയിലെ പെരുന്നാൾ നമസ്കാരത്തിനു ഡോ. ജാബിർ അമാനി നേതൃത്വം നൽകും

2016ഷൗഹ്യ4ലശറൗഴമവ.ഷുഴ

കുവൈത്ത്: കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന മൂന്നു പള്ളികളിൽ ഈദുൽ ഫിത്വർ പെരുന്നാൾ നമസ്കാരം നടക്കുമെന്നു ഐഐസി ഔക്കാഫ് വകുപ്പു സെക്രട്ടറി അറിയിച്ചു. മലയാളം ഖുതുബ നടക്കുന്ന സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐഎസ്എം) സംസ്‌ഥാന പ്രസിഡൻറ് ഡോ. ജാബിർ അമാനി പെരുന്നാൾ നമസ്കാരത്തിനു നേതൃത്വം നൽകും.

സബാഹിയ്യ ത്വിഫ്ല അസഹബി പള്ളിയിൽ മുഹമ്മദ് അരിപ്രയും ജഹ്റ അൽ മുഅ്തസിം പള്ളിയിൽ ഷമീമുള്ള സലഫിയും നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. നമസ്കാര സമയം പുലർച്ചെ 5.10 നാണ്. വിവരങ്ങൾക്ക് 97228093, 97326896.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ