കെകെഐസി ഈദുൽ ഫിത്വർ നമസ്കാരം മലയാളം ഖുതുബ നടക്കുന്ന പള്ളികളിൽ
Monday, July 4, 2016 5:12 AM IST
കുവൈത്ത്: സുരക്ഷാ കാരണങ്ങളാൽ വരുന്ന ഈദുൽ ഫിത്വർ നമസ്ക്കാരത്തിനു കുവൈത്തിൽ എവിടെയും ഈദ് ഗാഹുകൾ സംഘടിപ്പിക്കാൻ പാടില്ല എന്ന കുവൈത്ത് ഗവൺമെന്റ് അറിയിപ്പ് അനുസരിച്ചു കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ എല്ലാ ഈദ് ഗാഹുകളും നിർത്തിവച്ചതായി സെന്റർ പ്രസിഡന്റും ജാലിയാത് ഔഖാഫ് കോ–ഓർഡിനേറ്ററുമായ പി.എൻ. അബ്ദുൽ ലത്തീഫ് മദനി അറിയിച്ചു.

പ്രവാസികൾ സംഘടിപ്പിക്കുന്ന ഈദ് ഗാഹുകൾ തുടർന്നു നടത്താനുള്ള അനുവാദത്തിനുവേണ്ടി മതകാര്യ മന്ത്രാലയത്തിലെ ഉന്നതരുമായി നേരിൽ ബന്ധപ്പെട്ടെങ്കിലും രാജ്യത്തിന്റെ കർശന സുരക്ഷാ പരിഗണിച്ചു ഇത്തവണ അനുവദിക്കാൻ സാധ്യമല്ലെന്നു ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച മറുപടിയുടെ അടിസ്‌ഥാനത്തിലാണ് ഈദ് ഗാഹുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

പകരം ഇസ്ലാഹി സെന്ററിനു കീഴിൽ ജുമ നടക്കുന്ന അബാസിയ, ഉമരിയ (ഫർവാനിയ), ഖൈത്താൻ, ജഹ്റ, ഫൈഹ, ഹവല്ലി, ഷർക്ക്, മഹ്ബൂല, അബൂഹലീഫ, മംഗഫ് എന്നീ സ്‌ഥലങ്ങളിലെ പള്ളികളിൽ മലയാളികൾക്കായി പെരുന്നാൾ നമസ്കാരത്തിനു സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 97895580, 97266439, 23915271, 24342948.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ