നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ:് കമ്മിറ്റികൾ സജീവമായി
Monday, July 4, 2016 4:03 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിനു ദിവസങ്ങൾ അവശേഷിച്ചിരിക്കേ, വിവിധ കമ്മിറ്റികൾ സജീവമായി. ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ ആത്മീയവും സജീവവുമായ നേതൃത്വത്തിൽ സബ് കമ്മിറ്റികളും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കോൺഫറൻസ് ഏറ്റവും സജീവമാക്കാൻ യത്നിച്ചു വരുന്നു.

ജൂലൈ 13 ബുധൻ മുതൽ 16 ശനി വരെ അപ്സ്റ്റേറ്റ് ന്യൂയോർക്കിലുള്ള എലൻവിൽ ഓണേഴ്സ് ഹേവൻ റിസോർട്ടിലാണ് കോൺഫറൻസ് നടക്കുന്നത്. മനോഹരമായ ഭൂപ്രദേശവും ശാന്തസുന്ദരമായ അന്തരീക്ഷവും നഗരത്തിന്റെ തിരക്കുകളിൽനിന്നൊഴിഞ്ഞ സ്‌ഥലവുമെന്ന നിലയിൽ എലൻവിൽ പ്രശസ്തമാണ്.

ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കോൺഫറൻസിൽ താഴെപ്പറയുന്നവർ നേതൃത്വം നൽകി പ്രവർത്തിക്കുന്നു.

ഫാ. വിജയ് തോമസ് (കോ–ഓർഡിനേറ്റർ), ഡോ. ജോളി തോമസ് (ജനറൽ സെക്രട്ടറി), ജീമോൻ വറുഗീസ് (ട്രഷറാർ), ലിൻസി തോമസ് (സുവനീർ ചീഫ് എഡിറ്റർ), ഡോ.സാക്ക്. ജി. സഖറിയ(സുവനീർ ഫിനാൻസ് കമ്മിറ്റി ചെയർ).

വിവിധ സബ് കമ്മിറ്റികൾക്ക് താഴെ പറയുന്നവർ നേതൃത്വം കൊടുക്കുന്നു.
ഫാ. എം.കെ. കുര്യാക്കോസ് (ക്വയർ), ഫാ മാത്യു (സുജിത്ത്) തോമസ് (ചാപ്ലെയിൻ), ഫാ. വിജയ് തോമസ് (അഡൽട്ട്–കരിക്കുലം), അലീസ മേരി ജോൺ (എം.ജി.ഒ.സി.എസ്.എം കരിക്കുലം), അൻസ തോമസ് (സൺഡേ സ്കൂൾ കരിക്കുലം), മാത്യു വർഗീസ് (ഘോഷയാത്ര), അനു ജോസഫ് (എന്റർടെയ്ൻമെന്റ്), ജെസി തോമസ് (ഓൺസൈറ്റ് റെസ്പോൺസിബിലിറ്റി), ഡോ. ഡോളി ഗീവറുഗീസ് (മെഡിക്കൽ ടീം), രാജു പറമ്പിൽ/ രഘു നൈനാൻ (സ്പോർട്സ്), ടൈറ്റസ് അലക്സാണ്ടർ (സെക്യൂരിറ്റി), ആനി ജോൺ (വിഷ്വൽ മീഡിയ), ജോർജ് തുമ്പയിൽ/ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിസിറ്റി–മീഡിയ), കുര്യാക്കോസ് തര്യൻ (ഓഡിറ്റർ).

സുവനീർ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ താഴെ പറയുന്നവരാണ്.
ഡോ. സാക്ക്.ജി.സഖറിയ (ഫിനാൻസ് ചെയർ), ലിൻസി തോമസ് (ചീഫ് എഡിറ്റർ), വറുഗീസ് പ്ലാമ്മൂട്ടിൽ, ബിനു കുര്യൻ, ബെന്നി കുര്യൻ.

സുവനീർ ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ താഴെ പറയുന്നവരാണ്.
മാത്യു ജോർജ്, ആനി ജോൺ, രാജൻ ജോർജ്, രാജൻ ജേക്കബ്, വർഗീസ്. പി. ഐസക്ക്, ബിനു മാത്യു, ഏ.ജി ഉമ്മൻ, മാത്യു വറുഗീസ്, സജി.എം. പോത്തൻ, സൂസൻ തോമസ്, ഷാജി കെ.വർഗീസ്, അജിത് വട്ടേൾരിൽ.

വിവിധ ഏരിയ കോ–ഓർഡിനേറ്റർമാരായി താഴെ പറയുന്നവർ സേവനമനുഷ്ഠിക്കുന്നു.
എബി കുര്യാക്കോസ് (ബ്രോങ്ക്സ്/ വെസ്റ്റ് ചെസ്റ്റർ), ജോർജ് വർഗീസ് (ബോസ്റ്റൺ/കണക്ടികട്ട്/അപ്സ്റ്റേറ്റ് ന്യൂയോർക്ക്), രാജൻ ജേക്കബ്/ സാറാ രാജൻ (ക്യൂൻസ്/ ലോങ് ഐലൻഡ്), വർഗീസ് ചെറിയാൻ (റോക്ക് ലാൻഡ്), വർഗീസ്.പി.ഐസക്ക് (ഫിലഡൽഫിയ), ജോർജ്.പി.തോമസ് (വാഷിങ്ടൺ ഡി.സി/മേരിലാൻഡ്/വിർജീനിയ/ നോർത്ത് കരോളിന).

ഭദ്രാസന ഓഫീസ് അംഗങ്ങളായ താഴെ പറയുന്നവരും കോൺഫറൻസ് വിജയത്തിനായി പ്രവർത്തിക്കുന്നു. ഫാ. തോമസ് പോൾ (ചാൻസലർ), ഡീക്കൻ ഡെന്നീസ് മത്തായി (മെത്രാപ്പോലീത്തയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്), ഫാ. എബി ജോർജ് (മെത്രാപ്പോലീത്തയുടെയും ചാൻസലറിന്റെയും പ്രിൻസിപ്പൽ സെക്രട്ടറി).

ഭദ്രാസനത്തിൽനിന്നുള്ള സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡാനിയൽ പുല്ലേലിൽ, പോൾ കറുകപ്പള്ളിൽ, കോരസൺ വറുഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. എം.കെ. കുര്യാക്കോസ് (സെക്രട്ടറി), വറുഗീസ് പോത്താനിക്കാട് (ബോർഡ് ഓഫ് ട്രസ്റ്റി അംഗം), ഫാ. ഷിബു ഡാനിയൽ, ഫാ. ആൻഡ്രൂ ഡാനിയൽ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി. കെ. വറുഗീസ്, അജിത് ജോസഫ് വട്ടേൾരിൽ, ഡോ. സാക്ക് ജി സഖറിയ എന്നിവരുടെയും സേവനങ്ങൾ കോൺഫറൻസ് കമ്മിറ്റിക്കു ലഭിക്കുന്നു.

എംജിഒസിഎസ്എം, മർത്തമറിയം വനിതാ സമാജം, ഗ്രോ മിനിസ്ട്രി, സൺഡേ സ്കൂൾ തുടങ്ങിയ ആത്മീയ പ്രസ്‌ഥാനങ്ങളുടെ നേതാക്കളും കോൺഫറൻസ് വിജയത്തിലെത്തിക്കാൻ ഭാരവാഹികളോട് ചേർന്നു പ്രവർത്തിക്കുന്നു.

<യ> റിപ്പോർട്ട്: ജോർജ് തുമ്പയിൽ