ഫിലാഡൽഫിയ: ഫിലാഡൽഫിയയിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജണൽ പത്താമതു ദ്വൈവാർഷിക സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം. അമേരിക്കയിലെ വിവിധ പ്രോവിൻസുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സമാപന സമ്മേളനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഐസക് ജോൺ പട്ടാണിപ്പറമ്പിൽ നിർവഹിച്ചു. കർണ്ണാടക സ്റ്റേറ്റ് മുൻ മന്ത്രിയും, മലയാളിയുമായ ജെ. അലക്സാണ്ടർ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി. ത്യാഗമനോഭാവത്തോടെ, സംഘടനയുടെ പുരോഗതിക്കായി നേതാക്കൾ പ്രവർത്തിക്കണമെന്നു ഡോ. അലക്സാണ്ടർ ഉത്ബോധിപ്പിച്ചു.
സ്ഥാനമൊഴിയുന്ന അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ജോൺ ഷെറി, പുതിയ ചെയർമാൻ ജോർജ് പനയ്ക്കൽ, പ്രസിഡന്റ് പി.സി. മാത്യു, വൈസ് പ്രസിഡന്റ് ചാക്കോ കോയിക്കലേത്ത്, സെക്രട്ടറി കുര്യൻ സക്കറിയ, ത്രേസ്യാമ്മ നാടാവള്ളിൽ, ഫാ. ജോണിക്കുട്ടി പുളിശേരിൽ, സുധീർ നമ്പ്യാർ, ഫിലിപ്പ് മാരേട്ട്, ഷൈനി രാജു, തങ്കമണി അരവിന്ദ്, ഫിലാഡൽഫിയ പ്രോവിൻസ് ചെയർപേഴ്സൺ മേരി ജോസഫ്, പ്രസിഡന്റ് രാജു പടയാട്ടിൽ, ഡോ. രുഗ്മിണി പദ്മകുമാർ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ സാബു ജോസഫ് സിപിഎ സ്വാഗതവും, പിന്റോ ചാക്കോ നന്ദിയും പറഞ്ഞു. മെർലി പാലത്തിങ്കൽ, ഷൈനി കുര്യൻ എന്നിവർ എംസിമാരായി പരിപാടികൾ നിയന്ത്രിച്ചു. തുടർന്നു നടന്ന കലാപരിപാടികളും ചടങ്ങുകളുടെ മോടികൂട്ടി.
‘ഫോറിൻ ബാങ്ക് അക്കൗണ്ട്’, ‘ഇന്റേണൽ റവന്യൂ സർവീസ് ടാക്സ് റിപ്പോർട്ടിംഗ്’ എന്ന വിഷയത്തിൽ പ്രഗല്ഭ സിപിഎക്കാരായ ജോർജ് മാത്യു, സാബു ജോസഫ് എന്നിവർ ക്ലാസുകൾ എടുത്തു. അമേരിക്കയിൽ ജനിച്ചുവളർന്ന യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി നടന്ന ചർച്ചയിൽ ജോജി മൊട്ടയ്ക്കൽ മോഡറേറ്ററായിരുന്നു. ഓസ്റ്റിൻ ജോസഫ്, ഫോബി കുര്യൻ, പ്രീതു മരിയ മാത്യു തുടങ്ങിയവർ സംസാരിച്ചു.
‘പുതിയ സർക്കാർ പ്രതീക്ഷകളും നിർദേശങ്ങളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മാധ്യമ സാംസ്കാരിക പ്രവർത്തകൻ ഷോളി കുമ്പിളുവേലി മോഡറേറ്റായിരുന്നു. സാമൂഹിക–സാംസ്കാരിക– മാധ്യമ പ്രവർത്തകരായ ജോബി ജോർജ്, വിൻസെന്റ് ഇമ്മാനുവേൽ, അറ്റോർണി ജോസ് കുന്നേൽ, വ്യവസായ പ്രമുഖൻ തോമസ് മൊട്ടയ്ക്കൽ, ജിനേഷ് തമ്പി എന്നിവർ സംസാരിച്ചു. കൂടാതെ പ്രേക്ഷകരും ചർച്ചയിൽ സജീവമായി പങ്കെടുത്തു. ജോസ് പാലത്തിങ്കൽ, ജോയി കരുമത്തി, സജി സെബാസ്റ്റ്യൻ, ജോജി ചെറുവേലിൽ, ആലീസ് ആറ്റുപുറം, മഞ്ജു പാലത്തിങ്കൽ, സ്വപ്ന സജി, മോഹനൻ പിള്ള, ജോർജ് ദേവസ്യ അമ്പാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
<യ> റിപ്പോർട്ട്: ഷോളി കുമ്പിളുവേലിയ>