ഷിക്കാഗോ വടംവലി: കുവൈറ്റ് ടീം പങ്കെടുക്കുന്നു
Monday, July 4, 2016 3:58 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ നാലാമതു വടംവലി മത്സരം അന്തർദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട് കുവൈറ്റ് മലയാളി സമൂഹത്തിന്റെ കരുത്തന്മാർ ചിക്കാഗോയിൽ എത്തുന്നു. ബിനോയി നെല്ലുക്കുഴിയിൽ നയിക്കുന്ന കുവൈറ്റ് കോട്ടയം ബ്രദേഴ്സ് (കെ.കെ.ബി) ടീമിൽ മജീദ് ചമ്പക്കര, ഫിലിപ്പ് കള്ളാർകാനിയിൽ, തോമസ് വലിയവീട്ടിൽ, തങ്കച്ചൻ തടത്തിൽ, ബിനു പ്ലാക്കൂട്ടത്തിൽ, ബിബിൻ വെള്ളാരിമറ്റത്തിൽ, ഷാജി ആലുംമൂട്ടിൽ, മനു മനലോടിയിൽ, സനൂപ് മാവേലി പുത്തൻപുരയിൽ, സിജോ മുരിങ്ങാട്ട് ബിബിൻ കാലാത്തറ എന്നിവർ ഉൾപ്പെടുന്നു.

2016 സെപ്റ്റംബർ അഞ്ചാം തീയതി തിങ്കളാഴ്ച മോർട്ടൻഗ്രോവ് സെന്റ് മേരീസ് പള്ളി മൈതാനിയിൽ നടക്കുന്ന ആവേശം നിറഞ്ഞ വടംവലി മത്സരത്തിലും അതിനുശേഷമുള്ള ഓണാഘോഷ പരിപാടികളിലും പങ്കെടുക്കാൻ അമേരിക്കയിലെ എല്ലാ മലയാളികളേയും ഷിക്കാഗോ സോഷ്യൽ ക്ലബ് ഭാരവാഹികൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക്: സാജു കണ്ണംപള്ളി, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം