ഷാർജയിൽ ജലവിതരണം തടസപ്പെട്ടു
Saturday, July 2, 2016 9:36 AM IST
ഷാർജ: ഷാർജയിലെ നിരവധി പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെട്ടു. ജൂൺ 30ന് ആരംഭിച്ച പ്രശ്നം പിറ്റേന്ന് വൈകുന്നേരം വരെ തുടർന്നു. ഇതിനു ശേഷമാണു പ്രശ്നം പരിഹരിച്ചത്.

അൽ ഖാൻ മേഖലയിലെ പൈപ്പ്ലൈൻ തകരാറിലായതാണു അൽനഹ്ദയ്ക്കു പുറമേ അൽ മംസാർ, അൽ മജാസ്, അബു ശഗാറ എന്നിവിടങ്ങളിലും ജലവിതരണം മുടങ്ങാനിടയാക്കിയത്.