തുറസായ സ്‌ഥലങ്ങളിൽ പ്രാർഥനകൾ വേണ്്ടെന്ന് കുവൈറ്റ്
Saturday, July 2, 2016 9:35 AM IST
മനാമ: സുരക്ഷാ കാരണങ്ങൾ പരിഗണിച്ചു തുറസായ സ്‌ഥലങ്ങളിൽ ഈദ് പ്രാർഥനകൾ നടത്തുന്നതു കുവൈറ്റ് നിരോധിച്ചു. വെള്ളിയാഴ്ച പ്രാർഥനകൾ നടത്തുന്ന വലിയ മസ്ജിദുകളിൽ തന്നെ അതിരാവിലെയുള്ള പ്രാർഥനകളും നടത്തിയാൽ മതിയെന്നു മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്സ് തീരുമാനിച്ചു.

ഇന്റീരിയർ മിനിസ്ട്രി ആണ് ഇക്കാര്യത്തിൽ നിർബന്ധം പിടിച്ചതെന്നും മാധ്യമ വകുപ്പ് വക്‌താവ് അഹമ്മദ് അൽ ഖരാവി പറഞ്ഞു.