മലബാർ അടുക്കള ദമാം യുണിറ്റ് ഇഫ്താർ സംഗമം നടത്തി
Saturday, July 2, 2016 7:57 AM IST
ദമാം: സോഷ്യൽ മീഡിയയിലെ പ്രമുഖ ഫെയ്സ് ബുക്ക് കൂട്ടായ്മയായ മലബാർ അടുക്കള ദമാം ഇസ്കാൻ പാർക്കിൽ ഇഫ്താർ സംഗമം നടത്തി.

പലതരം വിഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഇഫ്താറിൽ സമൂസ, ഉന്നക്കായ, ഇറച്ചി പത്തിരി ,വാഴക്കാപ്പം, ചട്ടി പത്തിരി, നെയ്പത്തിരി, വിവിധ ഇനം ബിരിയാണികൾ പുഡിംഗുകൾ ഹലുവകൾ തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറ വിഭങ്ങൾ വീടുകളിൽ നിന്നും തയാറാക്കി കൊണ്ടുവന്നാണ് ഇഫ്താർ സംഘടിപ്പിച്ചത്.

<ശാഴ െൃര=/ിൃശ/2016ഷൗഹ്യ2ാമഹമയമൃൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ലക്ഷത്തിൽ പരം അംഗങ്ങളുള്ള മലബാർ അടുക്കളക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും യൂണിറ്റുകളും കോഓർഡിനേറ്റർമാരും ഉണ്ട്. പാചകത്തിനോടൊപ്പം സാമൂഹിക നന്മകളും ലക്ഷ്യം വച്ചുകൊണ്ട് ഒട്ടനവധി പരിപാടികളും മലബാർ അടുക്കളയുടെ കീഴിൽ നടന്നു വരുന്നുണ്ട്. പാവപെട്ട കുട്ടികൾ പഠിക്കുന്ന കോഴിക്കോട് ബീച്ച് സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം എല്ലാവരുടെയും പ്രശംസ പിടിച്ച് പറ്റിയിരുന്നു.

ദമാം കോഓർഡിനേറ്റർ സാജിദ നഹ, ഫാസിലാ ഷനൂപ്, ഷാമാ ജാബിർ ,ഷൻസാ ഫർദീൻ, ഷംലാ, സജിനാ സാലിം, റിസ്വാനാ ഷെമീർ, മൻസൂർ മങ്കട, സാലിം ടാലിസൺ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം