അൽഹസ പ്രവാസികളുടെ കൂട്ടായ്മയിൽ നവയുഗം മസറോയിയ യൂണിറ്റ് ഇഫ്താർ നടത്തി
Saturday, July 2, 2016 7:57 AM IST
അൽഹസ (ദമാം): നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ കീഴിലുള്ള മസറോയിയ യൂണിറ്റ് നടത്തിയ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഇഫ്താർ വിരുന്നിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ അൽ ഹസയിലെ പ്രമുഖ പത്രപ്രവർത്തകനായ സെയ്ഫ് വേളമാനൂർ റംസാൻ സന്ദേശം നൽകി.

നവയുഗം കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.ആർ. അജിത്, കേന്ദ്ര കമ്മിറ്റി നേതാക്കളായ സാജൻ കണിയാപുരം, അരുൺ നൂറനാട്, ഷാൻ പേഴുംമൂട്, അൽഹസ മേഖല കമ്മിറ്റി പ്രസിഡന്റ് രാജീവ് ചവറ, ട്രഷറർ സുശീൽ കുമാർ, ജീവകരുണ്യ വിഭാഗം കൺവീനർ ലത്തീഫ് മൈനാഗപ്പള്ളി, മസറോയിയ യൂണിറ്റ് ട്രഷറർ ആനന്ദ് അമ്പാടി, അൽഹസ മേഖല സെക്രട്ടറി ഇ.എസ്. റഹിം തൊളിക്കോട് എന്നിവർ സംസാരിച്ചു.

നവയുഗം നേതാക്കളായ ബിജു മലയടി, ഉമ്മർ തൊളിക്കോട്, ഷാജി, സിയാദ്, അബ്ദുൾ കലാം, അഷറഫ്, ബദർ കുളത്തുപുഴ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം