ഡബ്ല്യുഎംസി ഒഹായോ പ്രൊവിൻസ് രൂപീകരിച്ചു
Saturday, July 2, 2016 7:53 AM IST
ഡാളസ്: വോൾഡ് മലയാളി കൗൺസിൽ ഒഹായോ പ്രൊവിൻസ് രൂപീകരിച്ചതായി അമേരിക്ക റീജണൽ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്സ് അലക്സാണ്ടർ എന്നിവർ അറിയിച്ചു.

പുതിയ ഭാരവാഹികളായി ആന്റണി മാളിയേക്കൽ (അഡ്വൈസറി ബോർഡ് ചെയർമാൻ), ഡോ. പീറ്റർ പത്രോസ് (ചെയർമാൻ), ഡോ. തോമസ് മാത്യു ജോയ്സ് (പ്രസിഡന്റ്), ഡോ. ദീപക് കൃഷ്ണൻ (സെക്രട്ടറി), ഡോ. ആലീസ് മാത്യു (ട്രഷറർ) എന്നിവരെയും വിവിധ കമ്മിറ്റി അംഗങ്ങളായി ജിജോ പാലയൂർ (വൈസ് പ്രസിഡന്റ്, അഡമിനിസ്ട്രേഷൻ), ജോസഫ് തോമസ് (വൈസ് പ്രസിഡന്റ്, ഓർഗനൈസിംഗ്), ഡോ. ജോർജ് മാത്യു (വൈസ് ചെയർമാൻ), ജേക്കബ് തോമസ് (അസോസിയേറ്റ് സെക്രട്ടറി), ഫാ. ബേബി ഷെഫേർഡ്, ചാക്കോ ലാലിച്ചൻ, അഭിലേഷ് പുത്തൻപുരക്കൽ, സണ്ണി സെബാസ്റ്റ്യൻ, ജേക്കബ് പാപ്പച്ചൻ എന്നിവരെയും തെരഞ്ഞെടുത്തു.

പുതിയതായി നിവലവിൽ വന്ന ഒഹായോ പ്രൊവിൻസിനു വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജണൽ നേതാക്കളായ ആൻഡ്രൂ പാപ്പച്ചൻ, ഗോപാലപിള്ള, ജോൺ മത്തായി, മൂസകോയ, ജോളി തടത്തിൽ, ഡോ. ജോർജ് കാക്കനാട്, ജോൺസൺ തലച്ചെല്ലൂർ, ഏലിയാസ്കുട്ടി പത്രോസ്, ഫിലിപ്പ് തോമസ്, സിസിൽ ചെറിയാൻ, പ്രമോദ് നായർ, ചെറിയാൻ അലക്സാണ്ടർ, ഫ്രാൻസിസ് ജോർജ്, വർഗീസ് മാത്യു എന്നിവർ ആശംസകൾ നേർന്നു. പ്രൊവിൻസിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഭാവി പരിപാടികളും വരും ദിനങ്ങളിൽ പ്രഖ്യാപിക്കുമെന്നു പ്രസിഡന്റ് ഡോ. മാത്യു ജോയ്സ്, സെക്രട്ടറി ഡോ. ദീപക് കൃഷ്ണൻ എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ