കൈരളി കൽബ യൂണിറ്റ് ഇഫ്താർ സംഗമം നടത്തി
Saturday, July 2, 2016 7:51 AM IST
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ കൽബ യുണിറ്റിന്റെ ഇഫ്താർ സംഗമം ജൂലൈ ഒന്നിനു ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് കൽബയിൽ നടന്നു.

നൂറ്റമ്പതോളം ആളുകൾ നോമ്പുതുറയിൽ പങ്കെടുത്തു. വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത നോമ്പു തുറക്ക് കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സി.കെ. ലാൽ, ട്രഷറർ എം.എം.എ. റഷീദ്, വൈസ് പ്രസിഡന്റ് പി.വി. സുജിത്, കൽബ യൂണിറ്റ് പ്രസിഡന്റ് അലക്സ് മാത്യു, ജോ. സെക്രട്ടറി പി.കെ. ബഷീർ, അനീഷ് ആയാടത്തിൽ, ദിൽഷാദ്, കെ.പി.എ. കബീർ, ശിവദാസൻ, നാരായണൻ, മുരളി,അനീഷ്, ഷാജി, സമ്പത്ത് എന്നിവർ നേതൃത്വം നൽകി.