ലേബർ ക്യാമ്പുകളിൽ വേറിട്ട ഇഫ്താർ സംഗമങ്ങളൊരുക്കി യുഎഇ എക്സ്ചേഞ്ചും എക്സ്പ്രസ് മണിയും
Saturday, July 2, 2016 7:51 AM IST
ദുബായി: റംസാൻ വ്രതദിനങ്ങളിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഈ വർഷവും തൊഴിലാളികൾക്കുവേണ്ടി ഇഫ്താർ വിരുന്നും മെഡിക്കൽ പരിശോധനയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുകൊണ്ട് യുഎഇ എക്സ്ചേഞ്ചും എക്സ്പ്രസ് മണിയും മാതൃകയാവുന്നു.

ദുബായി അൽഖൂസിലെ അൽ ഷാഫർ ജനറൽ കോൺട്രാക്റ്റിംഗ് കമ്പനിയുടെ ക്യാമ്പിൽ അറുനൂറോളം തൊഴിലാളികൾക്കു പുകയില, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം സൃഷ്‌ടിക്കുന്ന ദൂഷ്യങ്ങളെകുറിച്ച് ക്ലാസെടുത്തു. എമിറേറ്റ്സ് നഴ്സസ് അസോസിയേഷന്റെ പിന്തുണയോടെ ഇവർക്ക് ആരോഗ്യ പരിശോധനയും നടത്തി. യുഎഇ എക്സ്ചേഞ്ചിന്റെയും എക്സ്പ്രസ് മണിയുടെയും ഉന്നതാധികാരികൾ പരിപാടിക്കു നേതൃത്വം നല്കി.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള