മുസഫ ലേബർ ക്യാമ്പിൽ കല വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ഇഫ്താർ
Saturday, July 2, 2016 7:51 AM IST
അബുദാബി: കല വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കി. മുസഫ വ്യവസായ നഗരിയിലെ അൽ റിയാമി ലേബർ ക്യാമ്പിലാണ് കലയുടെ കുടുംബാംഗങ്ങളും തൊഴിലാളികളും ഒത്തു ചേർന്നു ഇഫ്താർ സംഗമം ഒരുക്കിയത്.

അബുദാബി മലയാളി സമാജം പ്രസിഡന്റ് ബി.യേശുശീലൻ, ജനറൽ സെക്രട്ടറി സതീഷ്, ടി.എ. നാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കല അബുദാബി പ്രസിഡന്റ് സുരേഷ് പയ്യന്നൂർ, ജനറൽ സെക്രട്ടറി അനിൽ കർത്ത, വനിതാവിഭാഗം ജോയിന്റ് കൺവീനർ സോമിയ സജീവൻ തുടങ്ങിയവർ ഇഫ്താർ സംഗമത്തിനു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള