ദേശീയ ശ്രീനാരായണീയ കൺവൻഷനു ഹൂസ്റ്റൺ ഒരുങ്ങി
Saturday, July 2, 2016 7:50 AM IST
ഹൂസ്റ്റൺ: ദേശീയ ശ്രീനാരായണീയ കൺവൻഷനു ഹൂസ്റ്റൺ ഒരുങ്ങി. ജൂലൈ ഏഴു മുതൽ 10 വരെ ഹൂസ്റ്റണിലെ ലീഗ് സിറ്റിയിലുള്ള പ്രകൃതി രമണീയമായ സൗത്ത് ഷോർ ഹാർബർ റിസോർട്ടിലാണ് (ശ്രീ നാരായണ നഗർ) കൺവൻഷൻ. ഫെഡറേഷൻ ഓഫ് ശ്രീനാരായണ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(എടചഛചഅ) കൺവൻഷൻ കൊണ്ട് ലക്ഷ്യമാക്കുന്നത്, ഊഷ്മളമായ സഹജീവി സ്നേഹം സ്വയം ഉൾക്കൊള്ളുകയും മറ്റുള്ളവരിലേക്ക് അതിന്റെ ജ്വാല പകർന്നു നൽകുകയും ചെയ്യുക എന്നതാണ്.

ശ്രീ നാരായണ ഗുരുദേവനാൽ രചിക്കപ്പെട്ട പ്രശസ്ത കൃതിയായ ദർശനമാലയുടെ രചനാ ശതാബ്ദി ആഘോഷങ്ങളായിരിക്കും ഈ കൺവൻഷന്റെ മുഖ്യാകർഷണം. ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്‌തിയെ ക്കുറിച്ചും ദർശനമാലയിൽ ഗുരുദേവൻ പ്രതിപാദിച്ചിരിക്കുന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>“ഢലറമിശേര ംശറെീാ” എന്ന വിഷയത്തിൽ അന്തർലീനമായിരിക്കുന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>“ ൂൗമിേൗാ രീൊീഹീഴ്യ, ല്ീഹൗശേീി ീള ൗിശ്ലൃലെ” തുടങ്ങിയ ആധുനിക ശാസ്ത്ര വിഷയങ്ങളെക്കുറിച്ചു വിവിധ ശാസ്ത്ര പണ്ഡിതരുടെ സാന്നിധ്യത്തിൽ ഒരു സമഗ്ര പഠനവും സെമിനാറും ജൂലൈ ഒൻപതിനു നടക്കും. മുൻ കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ജി ശശിധരൻ സെമിനാറിനും തുടർന്നു നടക്കുന്ന വർക്ഷോപ്പിനും നേതൃത്വം നൽകും. പ്രമുഖ സന്യാസി ശ്രേഷ്‌ടരുടെയും ശാസ്ത്രജ്‌ഞരുടെയും ചിന്തകരുടെയും മറ്റു ശ്രീ നാരായണീയരുടെയും സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കും.

സ്വാമി. സച്ചിദാനന്ദ, സ്വാമി സന്ദീപാനന്ദ ഗിരി, സ്വാമി, ത്യാഗീശ്വരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആത്മീയ ചർച്ചകളെ കൂടാതെ, പി. വിജയൻ. ഐപിഎസ്, സാഗർ വിദ്യാസാഗർ, ഡോ. ചന്ദ്രശേഖർ തിവാരി, ഡോ. ശരത് മേനോൻ, ഡോ. വസന്ത്കുമാർ, ഡോ. എം. അനിരുദ്ധൻ, ഡോ. ചന്ദ്രോത്ത് പുരുഷോത്തമൻ, ശിവദാസൻ ചാന്നാർ തുടങ്ങിയ മറ്റനവധി പ്രശസ്ത വ്യക്‌തികൾ നേതൃത്വം കൊടുക്കുന്ന വൈവിധ്യമാർന്ന സെമിനാറുകൾ, പഠന കളരികൾ, സർവമതസമ്മേളനം, സാഹിത്യ സമ്മേളനം, സാംസ്കാരിക സമ്മേളനം, വനിതാ സമ്മേളനം, യുവജന സമ്മേളനം, വ്യാവസായിക സമ്മേളനം, സംഘടനാ സമ്മേളനം, പ്രാർഥനായോഗങ്ങൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക പരിപാടികൾ എന്നിവയും നടക്കും. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനത്തിനു മുന്നോടിയായി താലപ്പൊലിയുടെയും ഹൂസ്റ്റണിലെ പ്രശസ്ത ചെണ്ട കലാകാരന്മാർ അണി നിരക്കുന്ന തായമ്പകയുടെയും അകമ്പടിയോടു കൂടിയുള്ള വിളംബര ജാഥാ യിൽ വിവിധ സ്റ്റേറ്റുകളിൽ വരുന്ന പ്രതിനിധികൾ പങ്കെടുക്കും.

പ്രശസ്ത പിന്നണി ഗായകനായ ജി. വേണുഗോപാലിന്റെ സംഗീത വിരുന്ന്, ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലുള്ള നൃത്ത സന്ധ്യ, അമേരിക്കയിൽ നിന്നുമുള്ള പ്രൊഫഷനൽ കലാസംഘങ്ങൾ, വിവിധ ശ്രീനാരായണീയ പ്രസ്‌ഥാനങ്ങളും കുടുംബ കൂട്ടായ്മകളും നേതൃത്വം നൽകി അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയും കൺവൻഷൻ ദിനരാത്രങ്ങളെ അവിസ്മരണീയമാക്കും.

കൺവൻഷനോടനുബന്ധമായി വിവിധ പ്രസ്‌ഥാനങ്ങളുടെയും വ്യവസായ സ്‌ഥാപനങ്ങളുടെയും പ്രദർശന വില്പന, സ്റ്റാളുകൾ പ്രവർത്തിക്കുന്നതായിരിക്കും. കണവൻഷൻ സ്മരണകൾക്ക് അക്ഷര ചാരുത നൽകുവാൻ ബൃഹത്തായ ഒരു സ്മരണികയും സംഗമ വേദിയിൽ പ്രകാശനം ചെയ്യും. സുജിത് ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കിയിട്ടുള്ള ദൈവ ദശകത്തെ ക്കുറിച്ചുള്ള ഡോക്യൂമെന്ററിയുടെ പ്രദർശനവും നടക്കും.

എല്ലാ ദിവസവും കേരളീയ പാരമ്പര്യ തനിമയോടെയുള്ള ഭക്ഷണമായിരിക്കും പ്രതിനിധികളായെത്തുന്ന കുടുംബാംഗങ്ങൾക്കായി ഒരുക്കുന്നത്. കൺവൻഷനോടനുബന്ധിച്ചു ഒരുക്കിയിട്ടുള്ള ബാൻക്വറ്റും അവാർഡ് നൈറ്റും ചടങ്ങുകൾക്കു മാറ്റു കൂട്ടും.

പ്രമുഖ മലയാളി വ്യവസായിയും ഭാരതീയ പ്രവാസി സമ്മാൻ ജേതാവുമായ ഡോ. എം. അനിരുദ്ധൻ (ഷിക്കാഗോ) രക്ഷാധികാരിയും അനിയൻ തയ്യിൽ (ഹൂസ്റ്റൺ) ചെയർമാനും ദീപക് കൈതയ്ക്കാപ്പുഴ (ഡാളസ്), സന്തോഷ് വിശ്വനാഥൻ (ഡാളസ്), ശ്രീനിവാസൻ ശ്രീധരൻ (ഫിലഡൽഫിയ), ഷിയാസ് വിവേക് (ഹൂസ്റ്റൺ), ജയശ്രീ അനിരുദ്ധൻ (ഹൂസ്റ്റൺ) എന്നിവർ ജനറൽ കൺവീനേഴ്സും ആയിട്ടുള്ള സംഘാടക സമിതിയിൽ ജനാർദനൻ ഗോവിന്ദൻ, അശ്വിനി കുമാർ, അഡ്വ. കല്ലുവിള വാസുദേവൻ, സുജി വാസവൻ, ജയചന്ദ്രൻ അച്യുതൻ, സി.കെ. സോമൻ, അനിത മധു, ഡോ. ജയ്മോൾ ശ്രീധർ, സജീവ് ചേന്നാട്ട്, സന്ദീപ് പണിക്കർ, സാബുലാൽ വിജയൻ, ഗോപൻ മണികണ്ടശേരിൽ, പുഷ്ക്കരൻ സുകുമാരൻ, മധു ചേരിക്കൽ, ജയൻ അരവിന്ദാക്ഷൻ, മ്യൂണിക് ഭാസ്കർ, പ്രസാദ് കൃഷ്ണൻ, ലക്ഷ്മിക്കുട്ടി പണിക്കർ, സുമേഷ് ഭാസ്കരൻ, ശരത് തയ്യിൽ, ഐശ്വര്യ അനിയൻ, പ്രകാശൻ ദിവാകരൻ, ത്രിവിക്രമൻ, ഡോ.ഹരി പീതാംബരൻ തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകും.

വിവരങ്ങൾക്ക്: അനിയൻ തയ്യിൽ (ചെയർമാൻ) 281 707 9494, ദീപക് കൈതക്കാപ്പുഴ (സെക്രട്ടറി) 972 793 2151 അനൂപ് രവീന്ദ്രനാഥ് (പിആർഒ) 847 873 5026.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം