കെ.വി. കോശി ന്യൂജേഴ്സിയിൽ നിര്യാതനായി
Saturday, July 2, 2016 7:49 AM IST
ബർഗൻഫീൽഡ് (ന്യൂജേഴ്സി): അയിരൂർ കണ്ടൻകേരിൽ കെ.വി. കോശി (ജോയി –79) ന്യൂജേഴ്സിയിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ജൂലൈ രണ്ടിനു രാവിലെ 10നു ബർഗൻഫീൽഡ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, 34 ഡൽഫോർഡ് അവന്യു, ബർഗൻഫീൽഡ്, ന്യൂജേഴ്സിയിൽ ആരംഭിച്ച് സംസ്കാരം 12നു പരാമസ് ജോർജ് വാഷിംഗ്ടൺ സെമിത്തേരിയിൽ.

ഭാര്യ: സൂസമ്മ. മക്കൾ: ബിജു, ബീന. മരുമക്കൾ: സിമി, കിഷ്. കൊച്ചുമക്കൾ: സാറ, നേഹ. സഹോദരങ്ങൾ: വർഗീസ് ഫിലിപ്പ്, കെ.വി. തോമസ്, കെ.വി. റെയ്ച്ചൽ, അമ്മുക്കുട്ടി വർഗീസ്, കെ.വി. അന്നമ്മ, സാറാമ്മ വർഗീസ്.

പരേതൻ ബർഗൻഫീൽഡ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ചിലെ സജീവ അംഗമായിരുന്നുു. ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പ് തുടങ്ങിയ ആത്മീയ സാമൂഹ്യ സംഘടനകളിലും പ്രവർത്തിച്ചിരുന്നു.

പൊതുദർശനം ജൂലൈ രണ്ടിനു (ശനി) രാവിലെ ഒൻപതു മുതൽ 10 വരെ

ബർഗൻഫീൽഡ് സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, 34 ഡൽഫോർഡ് അവന്യു, ബർഗൻഫീൽഡ്, ന്യൂജേഴ്സി 07621. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ടേ. ഠവീാമെ ഋ്മിഴലഹശരമഹ ഇവൗൃരവ, 34 ഉലഹളീൃറ അ്ല, ആലൃഴലിളശലഹറ, ചഖ07621).

<ആ>റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ