ജിമ്മി ജോർജ് സൂപ്പർ ട്രോഫി: ഡാളസ് സ്ട്രൈക്കേഴ്സ് ജേതാക്കൾ
Saturday, July 2, 2016 4:44 AM IST
ടൊറേന്റോ: കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഗഢചഘഅ) ആഭിമുഖ്യത്തിൽ ഇരുപത്തെട്ടാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫിയിൽ ഡാളസ് ട്രൈക്കേഴ്സ് മുത്തമിട്ടു. ഫൈനലിൽ 3–1 ന് ടാമ്പാ ടൈഗേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.

കഴിഞ്ഞ നാലു വർഷത്തെ ടൂർണമെന്റിന്റെ ഫലം നോക്കിയാൽ രണാം തവണയായ് ഡാളസ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. ഡാളസിന്റെ ടീം ക്യാപ്റ്റൻ, റോബിൻ ജോസഫ് എംവിപി പ്ലയെർ കിരീടം കരസ്ഥമാക്കിയപ്പോൾ ഡാളസ് ടീമിന്റെ കോച്ചും കളിക്കാരനുമായ ജിനു ജോസഫ് ബെസ്റ്റ് ഡിഫൻസീവ് പ്ലയെർ സ്‌ഥാനം കരസ്ഥമാക്കി. ടാമ്പാ ടൈഗേഴിന്റെ റ്റിബിൾ ഫെലിക്സ് ആണ് മികച്ച ഒഫൻസീവ് പ്ലെയർ സ്‌ഥാനത്തിനു അവകാശിയായത്.

ബെസ്റ്റ് സെറ്റർ സ്‌ഥാനം ഷിക്കാഗോയുടെ സനിൽ തോമസും ഫിലി സ്റ്റാഴ്സിന്റെ സെറ്റർ ജോഫി ജോസഫും പങ്കുവച്ചു. ഷിക്കാഗോയുടെ സനിൽ കഴിഞ്ഞ മൂന്നുവർഷമായി ഈ നേട്ടത്തിന് അർഹനായി എന്നത് എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന ഒരു ചരിത്ര സംഭവം കൂടിയാണ്.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം