ന്യൂജേഴ്സിയിൽ നോർത്ത് അമേരിക്കൻ ക്നാനായ കുടുംബസംഗമം ജൂലൈ 15,16,17 തീയതികളിൽ
Saturday, July 2, 2016 4:43 AM IST
ന്യൂജേഴ്സി: നോർത്ത് അമേരിക്കൻ മലങ്കര ക്നാനായ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ക്നാനായ കുടുംബ സംഗമം വിപുലമായ പരിപാടികളോടുകൂടി ജൂലൈ 15, 16, 17 തീയതികളിൽ ന്യൂജേഴ്സിയിലെ സോമർസെറ്റിൽ നടത്തുന്നു.

സാംസ്കാരിക സമ്മേളനം, കലാമത്സരങ്ങൾ, കുടുംബവേദി, വാർഷിക സംഗമം, കുട്ടിക്കൂട്ടം, സെമിനാർ, റിട്ടയർമെന്റ് പ്ലാനിംഗ്, യുവജനങ്ങൾക്കുവേണ്ടി ബാസ്കറ്റ് ബോൾ ടൂർണമെന്റ്, ഡെലവെയർ ട്യൂബിംഗ്, കായിക മത്സരങ്ങൾ, യുവപ്രതിഭകളെ ആദരിക്കൽ എന്നിവ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

കൂട്ടായ്മയിൽ കുടുംബ സമേതം പങ്കെടുക്കാൻ ഭാരവാഹികൾ സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം