ടോറേന്റോ ക്നാനായ മിഷനിൽ ദുക്റാന തിരുനാളും മിഷൻ ചാപ്ലെയിനു സ്വീകരണവും
Saturday, July 2, 2016 4:43 AM IST
ടോറേന്റോ: ടോറേന്റോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷനിൽ ദുക്റാന തിരുനാളും മിഷൻ ചാപ്ലെയിൻ ആയി ചാർജെ്‌ജടുക്കുന്ന ഫാ. പത്രോസ് ചമ്പക്കരക്ക് സ്വീകരണവും നൽകുന്നു.

ജൂലൈ മൂന്നിനു (ഞായർ) രാവിലെ മിസിസൗഗയിലെ സെന്റ് ജോസഫ് ഹൈസ്കൂളിൽ ടോറേന്റോ സീറോ മലബാർ എക്സാർക്കേറ്റിന്റെ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിലിന്റെ മുഖ്യ കാർമികത്വത്തിലാണ് ആഘോഷമായ തിരുനാൾ തിരുക്കർമങ്ങളും തുടന്നു സ്വീകരണവും നടക്കുക.

തിരുനാളിനോടനുബന്ധിച്ച് ആഘോഷമായ തിരുനാൾ കുർബാനക്കു പുറമെ പ്രദക്ഷിണവും സ്നേഹ വിരുന്നും നടക്കുമെന്നു മിഷൻ ചാപ്ലെയിൻ ഫാ. ജോർജ് പാറയിൽ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം