മൾട്ടികൾചറൽ ഫാമിലി പിക്നിക് ജൂലൈ 16ന്
Saturday, July 2, 2016 4:42 AM IST
ഫിലഡൽഫിയ: ആഗോളസഭ കരുണയുടെ ജൂബിലിവർഷാചരണം നടത്തുന്ന പശ്ചാത്തലത്തിൽ ഫിലഡൽഫിയ അതിരൂപത പ്രവാസി കത്തോലിക്കരെയെല്ലാം ഒരേ കുടക്കീഴിൽ അണിനിരത്തി ഫാമിലി ഫൺ പിക്നിക്ക് സംഘടിപ്പിക്കുന്നു.

അതിരൂപതയുടെ അജപാലനപരിധിയിൽ വരുന്ന മൈഗ്രന്റ് കാത്തലിക് കമ്യൂണിറ്റികളെയെല്ലാം ഒന്നിപ്പിച്ചു നടത്തുന്ന മൂന്നാമത്തെ മൾട്ടികൾചറൽ പിക്നിക്ക് ജൂലൈ 16നു (ശനി) 11 മുതൽ വൈകുന്നേരം അഞ്ചു വരെ

ഫിലാഡൽഫിയ അതിരൂപതയുടെ ഉന്നത വൈദിക വിദ്യാഭ്യാസ കേന്ദ്രമായ സെന്റ് ചാൾസ് ബൊറോമിയോ സെമിനാരിയോടനുബന്ധിച്ചുള്ള വിശാലമായ പാർക്കിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(100 ഋമെേ ണ്യിിലംീീറ ഞീമറ, ണ്യിിലംീീറ ജഅ 19096; രീൃിലൃ ീള ഘമിരമെലേൃ മിറ ഇശ്യേ ഘശില അ്ല.) നടക്കും.

മൾട്ടികൾചറൽ പിക്നിക്കും മറ്റു കലാകായികപരിപാടികളും പിക്നിക്കിന്റെ ഭാഗമായിരിക്കും. അതിരൂപതയുടെ ആത്മീയ ശുശ്രൂഷാസേവനപരിധിയിൽ വരുന്ന പ്രവാസി കത്തോലിക്കരെയെല്ലാം ഒന്നിപ്പിച്ചു നടത്തുന്ന പിക്നിക് അതിരൂപതയുടെ ഓഫീസ് ഫോർ പാസ്റ്ററൽ കെയർ ഫോർ മൈഗ്രന്റ്സ് ആൻഡ് റഫ്യൂജീസ് ഡിപ്പാർട്ട്മെന്റ് ആണ് സ്പോൺസർ ചെയ്യുന്നത്. പിക്നിക്കിൽ എല്ലാ എത്നിക് സമൂഹങ്ങൾക്കും പങ്കെടുക്കുന്നതിനും തങ്ങളുടെ സംസ്കാരവും പൈതൃകവും മറ്റു സമൂഹങ്ങൾക്കുകൂടി മനസിലാക്കികൊടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും. പിക്നിക്കിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും പലവിധത്തിലൂള്ള കായികമൽസരങ്ങളും ഉണ്ടായിരിക്കും. മുൻ കൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ല. പങ്കെടുക്കുന്ന എല്ലാവരിൽനിന്നും ഒരു ഡോളർ സംഭാവനയായി നൽകണം.

ഓരോ കമ്യൂണിറ്റിയും അവരുടെ തനതായ ഭക്ഷണവിഭവങ്ങൾ തയാറാക്കികൊണ്ടുവന്ന് മറ്റുള്ളവരുമായി പങ്കുവച്ചു കഴിക്കുക, തങ്ങളുടെ തനതു കലാരൂപങ്ങൾ പാട്ടിലൂടെയും നൃത്തരൂപങ്ങളിലൂടെയും സ്കിറ്റു രൂപേണയും അവതരിപ്പിക്കുക എന്നിവ പിക്ക്നിക്കിന്റെ ഭാഗമായിരിക്കും.

പ്രവാസികളായി ഫിലഡൽഫിയായിൽ താമസമുറപ്പിച്ചിട്ടുള്ള എല്ലാ എത്നിക്ക് കത്തോലിക്കാസമൂഹങ്ങൾക്കും തങ്ങളുടെ ആത്മീയ കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അതിരൂപത വർഷങ്ങളായി നൽകി വരുന്ന. അതേപോലെതന്നെ പ്രവാസി കത്തോലിക്കർക്ക് സ്വന്തമായി ആരാധനാലയങ്ങൾ വാങ്ങുന്നതിനുള്ള സഹായ സഹകരണങ്ങളും അതിരൂപത ചെയ്തുവരുന്നു. ഇന്ത്യൻ കത്തോലിക്കരെ കൂടാതെ ബ്രസീൽ, ഇന്തോനേഷ്യ, ഹെയ്ത്തി, നൈജീരിയ, ലൈബീരിയ, കൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ്, ചൈന, പാക്കിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മൈഗ്രന്റ് കാത്തലിക്കരും നേറ്റീവ് അമേരിക്കൻ ഇന്ത്യൻ കത്തോലിക്കരും അതിരൂപതയിൽ കരുത്താർജിച്ചിട്ടുണ്ട്.

ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, ഫാ. സജി മുക്കൂട്ട്, ഫാ. റെന്നി കട്ടേൽ, ഫാ. രാജു പിള്ള, ഫാ. ഷാജി സിൽവ എന്നീ ആധ്യാൽമികാചാര്യന്മാർ നേതൃത്വം നൽകുന്ന സെന്റ് തോമസ് സീറോ മലബാർ, സെന്റ് ജൂഡ് സീറോ മലങ്കര, സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷൻ, ഇന്ത്യൻ ലാറ്റിൻ കാത്തലിക്ക് മിഷൻ എന്നീ കേരളപാരമ്പര്യത്തിലുള്ള കത്തോലിക്കാവിഭാഗങ്ങൾ മറ്റു മൈഗ്രന്റ് കത്തോലിക്കർക്കൊപ്പം സജീവമായി പിക്നിക്കിൽ പങ്കെടുക്കും. പിക്നിക്കിന്റെ വിജയത്തിനായി എല്ലാ എത്നിക്ക് വിഭാഗങ്ങളുടെയും പ്രതിനിധികളടങ്ങിയ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.

പിക്നിക്ക് അതിരൂപത സഹായമെത്രാൻ ജോൺ മാക്കിന്റയർ ഉദ്ഘാടനം ചെയ്യും. അതിരൂപതയുടെ ഓഫീസ് ഫോർ പാസ്റ്ററൽ കെയർ ഫോർ മൈഗ്രന്റ്സ് ആൻഡ് റഫ്യൂജീസ് ഡയറക്ടർ മാറ്റ് ഡേവീസും ഫാ. ബ്രൂസും പിക്നിക്കിൽ

പങ്കെടുത്ത് സൗഹൃദം പങ്കുവയ്ക്കും. സീറോ മലബാർ പള്ളിയെ പ്രതിനിധീകരിച്ച് ജോസ് പാലത്തിങ്കൽ, ജോസ് തോമസ് എന്നിവർ കലാകായികപരിപാടികൾ കോർഡിനേറ്റ് ചെയ്യുന്നതിൽ സഹായിക്കും.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഛളളശരല ളീൃ ജമെേീൃമഹ രമൃല ളീൃ ങശഴൃമിേെ *മാു; ഞലളൗഴലലെ 215 587 3540 അൃരവറശീരലലെ ീള ജവശഹമറലഹുവശമ

<ആ>റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ