കേരള അസോസിയേഷൻ ഓഫ് ഡാളസ് അക്ഷര ശ്ലോക സദസും അന്താക്ഷരിയും നടത്തി
Saturday, July 2, 2016 4:40 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് മലയാളികൾക്കായി അക്ഷര ശ്ലോക സദസും അന്താക്ഷരിയും നടത്തി. മലയാളികൾക്കിടയിലുള്ള മലയാള തനിമയിലുള്ള കൂട്ടായ്മ വളർത്തുന്നതിനും മലയാള ഭാഷയും സാഹിത്യവും ആസ്വദിക്കുന്ന പുതിയൊരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സദസ് സംഘടിപ്പിച്ചത്.

രാജപ്പൻ നായരും ശിവൻ കണ്ണന്താനവും തങ്ങളുടെ മനസുകളിൽ ശാന്തമായി സൂക്ഷിച്ചിരുന്ന ശ്ലോകങ്ങളുടെ നിലവറ ഇന്നും നിലനിൽക്കുന്നുവെന്നും ബോധ്യപ്പെടുത്തുകയും തങ്ങളുടെ ശ്ലോകങ്ങളിലുള്ള അസാമാന്യമായ പാണ്ഡിത്യവും കഴിവും അക്ഷരശ്ലോക സദസിനു മാറ്റുകൂട്ടി.

അക്ഷര ശ്ലോക സദസിനു ജോസ് ഒച്ചാലിൽ നേതൃത്വം നല്കി. സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച അന്താക്ഷരിയെ അനശ്വരം മാമ്പിളളി നയിച്ചു. കേരള അസോസിയേഷൻ പ്രസിഡന്റ് ബാബു മാത്യു, റോയ് കൊടുവത്ത്, ഐ. വർഗീസ്, പി.പി. ചെറിയാൻ, പി.ടി. സെബാസ്റ്റ്യൻ, ചെറിയാൻ ചൂരനാട്, പി.പി. സൈമൺ, ഹരിദാസ് തങ്കപ്പൻ, ആൻസി ജോസ്, മീനു എലിസബത്ത് ഷാജി, അനുപമ സാം തുടങ്ങിയവർ സംബന്ധിച്ചു.