ഷിക്കാഗോ വടംവലി: ഫണ്ട് റൈസിഗ് ഉദ്ഘാടനം ചെയ്തു
Friday, July 1, 2016 8:18 AM IST
ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (7800 ണ. ഘ്യീിെ െേ, ങീൃേീി ഏൃീ്ല, കഘ 60053) മൈതാനിയിൽ സെപ്റ്റംബർ അഞ്ചിനു (തിങ്കൾ) നടക്കുന്ന ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ നാലാമത് അന്തർദേശീയ വടംവലി മത്സരത്തിന്റേയും ഓണാഘോഷത്തിന്റേയും ഫണ്ട് റൈസിംഗ് ഉദ്ഘാടനം മോർട്ടൻഗ്രോവ് സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് മുളവനാൽ നിർവഹിച്ചു.
വടംവലിയുടെ ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്ന ജോയി നെടിയകാലായിൽ നിന്നും ആദ്യ ചെക്ക് സ്വീകരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.

പ്ലാറ്റിനം സ്പോൺസറായി കടന്നുവന്നിരിക്കുന്നത് ആൻഡ്രൂസ് തോമസ് പറമ്പത്താണ്. സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന വടംവലി ടൂർണമെന്റ് അന്തർദേശീയ തലത്തിലേക്ക് കടന്നിരിക്കുന്നുവെന്നു അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആൻഡ്രൂസ് തോമസ് പറമ്പത്ത് പറഞ്ഞു.
<ശാഴ െൃര=/ിൃശ/2016ഷൗഹ്യ1െീരശമഹ2.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
വടംവലി മത്സരത്തിന്റേയും ഓണാഘോഷത്തിന്റേയും ചെലവിലേക്കുള്ള ഫണ്ട് റൈസിംഗിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫിനാൻസ് കമ്മിറ്റി ചെയർമാൻ ബിജു കാരികുളം പറഞ്ഞു.

സാജു കണ്ണംപള്ളി, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, പ്രദീപ് തോമസ്, സിറിയക് കൂവക്കാട്ടിൽ (ജനറൽ കൺവീനർ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജോസ് മണക്കാട്ട് എംസിയായി പ്രവർത്തിച്ചു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം