ക്നാനായ റീജണിൽ വൈദികർക്ക് സ്‌ഥലം മാറ്റം
Friday, July 1, 2016 8:16 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ റീജണിൽ വൈദികർക്കു സ്‌ഥലം മാറ്റം. കലിഫോർണിയയിലെ സാൻഹൊസെ ഇടവകയിലെ വികാരി ഫാ. പത്രോസ് ചമ്പക്കര കാനഡയിലെ ടോറേന്റോ ക്നാനായ മിഷൻ ഡയക്ടർ ആയി പോകുന്ന ഒഴിവിൽ ഡാളസ് ക്രിസ്തുരാജ ക്നാനായ ഇടവകയിലെ വികാരി ഫാ. മാത്യു മേലേടത്ത് നിയമിതനായി. ഷിക്കാഗോ സെന്റ് മേരീസ് ആൻഡ് സേക്രഡ് ഹാർട്ട് ഇടവകകളിൽ അസി. വികാരിയായി സേവനം അനുഷ്‌ടിച്ചുവന്ന ഫാ. ജോസ് ചിറപ്പുറത്ത് ഡാളസ് ഇടവകയിൽ വികാരിയായി ജൂലൈ ഒന്നിനു ചാർജെടുക്കും.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം