ഡോ. ശ്രീധര്‍ കാവിലിനു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു
Friday, July 1, 2016 6:42 AM IST
ന്യൂയോര്‍ക്ക്: സാമൂഹിക, സാമുദായിക പ്രവര്‍ത്തകന്‍, അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രന്ഥകര്‍ത്താവ്, സംഘടനാ നേതാവ്, ജനകീയ പ്രശ്നങ്ങളിലെ മുന്നണി പോരാളി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ശ്രീധര്‍ കാവിലിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് ജൂണ്‍ 25നു ബ്രാഡക്ക് അവന്യുവിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ പൊതുയോഗം സംഘടിപ്പിച്ചു.

എന്‍ബിഎ ചെയര്‍മാന്‍ ഗോപിനാഥ് കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ശോഭാ കറുവക്കാട്ട്, മുന്‍ പ്രസിഡന്റുമാരായ ജി.കെ. നായര്‍, ജയപ്രകാശ് നായര്‍, രാജഗോപാല്‍ കുന്നപ്പള്ളില്‍, ഡോ. എ.കെ.ബി. പിള്ള, പാര്‍ഥസാരഥി പിള്ള, എന്നിവര്‍ ശ്രീധര്‍ കാവിലിനെ അനുസ്മരിച്ചു പ്രസംഗിച്ചു.

നായര്‍ ബനവലന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ പരേതന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലെ ആളുകള്‍ സംബന്ധിച്ചു അനുസ്മരണം നടത്തി.

ജൂണ്‍ 28 നു ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം മൌണ്ട് ഒളിവര്‍ ക്രസന്റ് ക്രിമറ്റോറിയത്തില്‍ ഭൌതികശരീരം സംസ്കരിച്ചു. ചടങ്ങുകള്‍ക്ക് നായര്‍ ബനവലന്റ് അസോസിയേഷന്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍