സീബ ബസുമതി അരിയുമായി ബ്രാഡ്മ ഗ്രൂപ്പ് ഖത്തര്‍ മാര്‍ക്കറ്റിലേക്ക്
Friday, July 1, 2016 6:37 AM IST
ദോഹ: ഖത്തറിലെ ഭക്ഷ്യ വിതരണ രംഗത്തെ ശ്രദ്ധേയരായ ബ്രാഡ്മ ഗ്രൂപ്പ് ഇന്ത്യയില്‍നിന്നുള്ള മുന്തിയ ഇനം ബസ്മതി ബ്രാന്‍ഡായ സീബ ബസുമതി അരി ഖത്തര്‍ മാര്‍ക്കറ്റിലെത്തിക്കുമെന്നു ബ്രാഡ്മ ഗ്രൂപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയിലെ മുന്‍നിര അരി ഉത്പാദകാരയ സപല്‍ടെക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നുമാണു സീബ ബസുമതി അരി ഇറക്കുമതി ചെയ്യുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നൂതന സംവിധാനങ്ങളിലൂടെയാണു സീബ ബസുമതി അരിയുടെ പ്രോസസിംഗ് നടക്കുന്നത്. ആകര്‍ഷകമായ പാക്കിംഗും ഉന്നത ഗുണനിലവാരവും സീബ ബസുമതിയെ വ്യത്യസ്തമാക്കുന്നു. 5, 10, 20 കിലോ പാക്കുകളിലാണു തുടക്കത്തില്‍ വിപണിയിലിറക്കുന്നത്. താമസിയാതെതന്നെ ഒരു കിലോ, രണ്ടു കിലോ പാക്കുകളും വിപണിയിലെത്തിക്കും.

1970ല്‍ അബ്ദുല്ല അലി ആന്‍ഡ് സണ്‍സ് ഫോര്‍ ഫുഡ്സ്റഫ് കമ്പനി എന്ന പേരില്‍ ഭക്ഷ്യവിതരണ രംഗത്ത് മൊത്ത വിതരണക്കാരായാണ് ബ്രാഡ്മ ഗ്രൂപ്പിന്റെ തുടക്കം. ഇന്ന് ഖത്തറിലെ മുന്‍നിര അരി ഇറക്കുമതിക്കാരായി ബ്രാഡ്മാ ഗ്രൂപ്പിന്റെ ഫുഡ്സ്റഫ് ഡിവിഷനായ ബ്രാഡ്മ ഖത്തര്‍ ഫുഡ് സ്ഥാനം പിടിച്ച് കഴിഞ്ഞു. എ111, 555, മാമയി, അല്‍ സഫ, ഹലീമ എന്നീ വ്യത്യസ്ത ബ്രാന്‍ഡുകളിലായി ബസുമതി, പാലക്കാടന്‍ മട്ട, തഞ്ചാവൂര്‍ പൊന്നി, ബോയില്‍ഡ് റൈസ്, ജീരകശാല എന്നിവ ഇന്ത്യ, പാക്കിസ്ഥാന്‍, തായ്ലന്റ്, വിയ്റ്റനാം എന്നീ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത് ഖത്തറിലുടനീളം ബ്രാഡ്മാ ഗ്രൂപ്പ് വിതരണം ചെയ്യുന്നുണ്ട്. അരിക്കു പുറമേ 555 പാമോലിന്‍, സണ്‍ഫ്ളവര്‍ ഓയില്‍, കുക്കിംഗ് ഓയില്‍, സാള്‍ട്ട്, ഷുഗര്‍, പള്‍സസ് എന്നിവ മലേഷ്യ, തുര്‍ക്കി, ഇന്ത്യ, യുഎഇ എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍. ഹാഷിം മുഹമ്മദ്, ബ്രാഡ്മ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഹാഫിസ്, ബ്രാഡ്മ ഗ്രൂപ്പ് ഫൈനാന്‍സ് മാനേജര്‍ മുഹമ്മദ് ശാദുലി, ബ്രാഡ്മ ഖത്തര്‍ ഫുഡ് ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് ബിലാല്‍, സെയില്‍സ് മാനേജര്‍ അബ്ദുല്‍ റഹീം എന്നിവരും പങ്കെടുത്തു.