റംസാൻ അവധി: ദുബായിയിൽ പാർക്കിംഗ് സൗജന്യം
Friday, July 1, 2016 5:33 AM IST
ദുബായ്: ജൂലൈ മൂന്ന് മുതൽ എട്ടാം തീയതി വരെയുള്ള ആറു ദിവസങ്ങളിൽ നഗരത്തിലെ പെയ്ഡ് പാർക്കിംഗ് സോണുകളിൽ എല്ലാം സൗജന്യമായി പാർക്കിംഗ് അനുവദിക്കും. മൂന്നാം തീയതി ഞായറാഴ്ചയാണു റംസാൻ പ്രമാണിച്ചു അവധിക്കാലം ആരംഭിക്കുന്നത്.

ഒൻപതാം തീയതി ശനിയാഴ്ച വീണ്്ടും ഫീസ് ഈടാക്കിത്തുടങ്ങും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചതാണിത്. എല്ലാ കസ്റ്റമർ സർവീസ് സെന്ററുകൾക്കും ഈ ദിവസങ്ങളിൽ അവധിയായിരിക്കുമെന്നും അതോറിറ്റി പ്രഖ്യാപിച്ചു.