റംസാൻ: ഇറച്ചി വിൽപ്പന 15 ശതമാനം വർധിക്കും
Friday, July 1, 2016 5:32 AM IST
അബുദാബി: റംസാൻ അവധിക്കാലം അരംഭിക്കുന്നതോടെ മാംസാഹാരത്തിനു 15 ശതമാനം വരെ വിൽപ്പന വർധിക്കുമെന്നാണു കരുതപ്പെടുന്നത്. അബുദാബി നഗരസഭയുടെ കീഴിലുള്ള അറവുശാലകൾ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. എങ്കിലും നിരക്ക് വർധിപ്പിക്കില്ല.

അറവുശാലകളിൽ എത്തിക്കുന്ന മൃഗങ്ങളെ കർശനമായ വൈദ്യപരിശോധനകൾക്കും വിധേയമാക്കുന്നുണ്്ട്. ഇതിനായി വെറ്റിനറി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെയും നഗരസഭ നിയോഗിച്ചിട്ടുണ്്ട്. അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾക്കു 500 ദിർഹം വരെ പിഴ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്്ട്.