ഷിക്കാഗോയ്ക്ക് ആവേശമേകി എക്യുമെനിക്കൽ വോളിബോൾ ടൂർണമെന്റ് ജൂലൈ 24ന്
Friday, July 1, 2016 4:56 AM IST
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ആറാമതു ഇന്റർ ചർച്ച് വോളിബോൾ ടൂർണമെന്റ് ജൂലൈ 24–നു (ഞായറാഴ്ച) നടക്കും. നൈൽസിലെ ഫീൽഡ്മാൻ റിക്രിയേഷൻ സെന്ററിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (8000 ണ.ഗമവ്യേ ഘമില,ചശഹലെ) ഉച്ചയ്ക്ക് ഒന്നു മുതൽ മത്സരങ്ങൾ ആരംഭിക്കും.

പതിനഞ്ച് ഇടവകകളുടെ സംഗമവേദിയായ ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിൽനിന്നു വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകൾ പങ്കെടുക്കും. ഷിക്കാഗോയുടെ മണ്ണിൽ അത്യന്തം ആവേശമുണർത്തി കഴിഞ്ഞനാളുകളിൽ നടത്തപ്പെട്ട എക്യുമെനിക്കൽ വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ ടീമുകൾ പരിശീലനം തുടങ്ങിക്കഴിഞ്ഞു. ആവേശം ഉണർത്തുന്ന കാണികളും, ടൂർണമെന്റിനോടനുബന്ധിച്ച് നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാം ചേർന്ന് ഉത്സവാന്തരീക്ഷം കൈവരിക്കുന്ന വോളിബോൾ ടൂർണമെന്റിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിജയികൾക്ക് എക്യുമെനിക്കൽ കൗൺസിൽ നൽകുന്ന എവർറോളിംഗ് ട്രോഫിയും, വ്യക്‌തിഗത ചാമ്പ്യനുള്ള ട്രോഫിയും സമ്മാനിക്കും.

ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രത്യേക മത്സരങ്ങൾ നടത്തുന്നത് ഈ വർഷത്തെ ടൂർണമെന്റിനു കൂടുതൽ ജനപങ്കാളിത്തവും ആവേശവും ഉണർത്തും.

വോളിബോൾ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി റവ. സോനു വർഗീസ് ചെയർമാനായും, പ്രവീൺ തോമസ് കൺവീനറായും, മാത്യു കരോട്ട്, പ്രേംജിത്ത് വില്യംസ്, ജോർജ് പി. മാത്യു, ജയിംസ് പുത്തൻപുരയിൽ, ജേക്കബ് ചാക്കോ എന്നിവർ പ്രയത്നിക്കുന്നു.

ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിലിനു രക്ഷാധികാരികളായി മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയ് ആലപ്പാട്ട് എന്നിവരും, ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ (പ്രസിഡന്റ്), ഫാ. മാത്യു മഠത്തിൽപറമ്പിൽ (വൈസ് പ്രസിഡന്റ്), ബെഞ്ചമിൻ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറർ) എന്നിവരും നേതൃത്വം നൽകുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നല്ല മാതൃക പുലർത്തുന്ന ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ ഇതിൽനിന്നു ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: റവ. സോനു വർഗീസ് (ചെയർമാൻ) 224 304 9311, പ്രവീൺ തോമസ് (കൺവീനർ) 847 769 0050.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം