ഷിക്കാഗോ സോഷ്യൽ ക്ലബ് വടം വലി മത്സരം: കുവൈത്തിൽനിന്നു കെകെബി ഷിക്കാഗോയിലേക്ക്
Friday, July 1, 2016 4:54 AM IST
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ പേരെടുത്ത വടംവലി മത്സരമായ ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ അന്താരാഷ്ട്ര വടംവലി മത്സരത്തിൽ പങ്കെടുക്കുവാൻ കുവൈത്തിലെ കെകെബി അഥവാ കുവൈത്ത് കോട്ടയം ബ്രദേഴ്സ് ഷിക്കാഗോയിലേക്ക്. കെവി ടിവി ഡയറക്ടർ സാജു കണ്ണമ്പള്ളി പ്രസിഡന്റായുള്ള ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങളോനുബന്ധിച്ച് നടത്തപെടുന്ന അന്താരാഷ്ട്ര വടംവലി മത്സരത്തിൽ പങ്കെടുക്കുവാൻ ആദ്യമായാണു ഗൾഫ് രാജ്യങ്ങളിൽനിന്ന് ഒരു ടീം എത്തുന്നത്.

ലണ്ടൻ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നുള്ള ടീമുകൾക്കു പുറമേ അമേരിക്കയിലെ വിവിധ സംസ്‌ഥാങ്ങളിൽ നിന്നുള്ള മികച്ച ടീമുകളും മത്സരത്തിൽ മാറ്റുരക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുവൈത്തിലെ മുൻനിര വടംവലി ടീമുകളിൽ ഒന്നായി വളർന്നിരിക്കുന്ന കെകെബിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ അംഗീകാരം തന്നെയാണ്. എല്ലാ ടീം അഗങ്ങൾക്കും വടം വലിയിൽ പങ്കെടുക്കുവാൻ അമേരിക്കൻ വീസ ലഭിച്ചു കഴിഞ്ഞു. മെജിത്ത് കുറുപ്പുന്തറ, ഫിലിപ്പ് കെ. സൈമൺ, തങ്കച്ചൻ കുറുപ്പുന്തറ, ബിനോയി ജോൺ നെല്ലിക്കുഴിയിൽ മുട്ടം, തോമസ് അരീക്കര, സിജോ അരീക്കര, ലിബിൻ ഫിലിപ്പ്, ബിബിൻ ഉഴവൂർ, ഷാജി കുറുപ്പന്തറ, സനൂപ് വയനാട്, മനു താമരക്കാട്, ബിനു തൊടുപുഴ എന്നിവരാണ് ഷിക്കാഗോയിലേക്ക് എത്തുന്ന കെകെബിയുടെ ടീമംഗങ്ങൾ.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം