ഇഫ്താർ സംഘടിപ്പിച്ചു
Friday, July 1, 2016 1:53 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി അബ്ബാസിയ ഏരിയ ഇഫ്താർ മീറ്റ് 2016 സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ മീറ്റ് കുവൈത്ത് കെഎംസിസി മുൻ പ്രസിഡന്റും പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറുമായ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിംഗ് പ്രസിഡന്റ് ഹംസ ബല്ലാക്കടപ്പുറം അധ്യക്ഷത വഹിച്ചു.

മെംബർഷിപ്പ് കാർഡ് പ്രവർത്തനത്തിൽ ഏരിയയിൽ മികച്ച സേവനം നടത്തിയ മുഹമ്മദ് ആഷിഖ് പറപ്പൂർ, കെ.പി. റഷാദ് ചെമ്മാട് എന്നിവർക്കുള്ള മൊമെന്റോ യഥാക്രമം കുവൈത്ത് കെഎംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി ഗഫൂർ വയനാട് എന്നിവർ കൈമാറി.

കെഎംസിസി കേന്ദ്ര വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി ‘റംസാനിലെ പ്രതിഫലങ്ങൾ’ എന്ന വിഷയത്തിലും കെഎംസിസി മെഡിക്കൽ വിംഗ് കൺവീനർ മുഹമ്മദ് അബ്ദുൾ സത്താർ ‘നോമ്പും ആരോഗ്യവും’ എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു.

ഉപദേശക സമിതി ചെയർമാൻ പി.എ. റഷീദ് സാഹിബ്, കേന്ദ്ര പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹ്മാൻ, കേന്ദ്ര ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, കേന്ദ്ര വൈസ് പ്രസിഡന്റ്് അതീഖ് കൊല്ലം, ഉപദേശക സമിതിയംഗങ്ങളായ അബ്ദുൽ അസീസ് വലിയകത്ത്, അജ്മൽ വേങ്ങര, മുൻ കേന്ദ്ര ട്രഷറർ എച്ച്. ഇബ്രാഹിം കുട്ടി, ഏരിയ ഭാരവാഹികളായ അനസ് എറണാകുളം, കെ.എം ഹബീബ്,

മുഹമ്മദ് മുസ്തഫ, ഏരിയ ജനറൽ സെക്രട്ടറി എൻജി. മുഷ്താഖ്, ട്രഷറർ
പി.കെ. അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ